Crime

അമ്മയുടെ മരണവിവരമറിഞ്ഞ് ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു

അമ്മയുടെ മരണവിവരമറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. കമ്മന കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിന്റെ മകൻ ദീപു ജോൺ (35) ആണ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.മാനന്തവാടി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് എൽഎഫ് യുപി സ്കൂൾ ജങ്ഷൻ ഭാഗത്തേക്ക് ദീപു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന ഓട്ടോറിക്ഷയിൽ തട്ടുകയായിരുന്നു. തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ദീപു, എതിർദിശയിൽ വന്ന റിക്കവറി വാനിന്റെ അടിയിൽപ്പെടുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപു സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുകയായിരുന്ന ദീപു, അമ്മ മേരിയുടെ മരണവിവരമറിഞ്ഞ് ഈ മാസം 11-നാണ് നാട്ടിലെത്തിയത്. ഭാര്യ: എമിലി. ഒരു മകനുണ്ട്. സഹോദരി: ദിവ്യ ജോൺ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top