പാലാ: പാലാ നഗരസഭയും പാലാ റോട്ടറി ക്ലബും IMA പാലാ ചാപ്റ്ററും സംയുക്തമായി പാലാ നഗരത്തിലെ ഓട്ടോ-ടാക്സി തൊഴിലാളികളെ പങ്കെടുപ്പിച്ച് Basic Life Support (BLS) പരിശീലന പരിപാടി സംഘടിപ്പിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനാവശ്യമായ പ്രാഥമിക ശുശ്രൂഷാ നടപടികളും അടിസ്ഥാന ജീവൻരക്ഷാ മാർഗങ്ങളും സംബന്ധിച്ച് തൊഴിലാളികൾക്ക് പരിശീലനം നൽകി.

പൊതുജനങ്ങളുമായി നിരന്തരം ഇടപഴകുന്ന ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് അപകടങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടുമ്പോൾ സമയബന്ധിതമായി ഇടപെടാൻ കഴിയുന്ന തരത്തിൽ പ്രായോഗിക പരിശീലനവും പരിപാടിയുടെ ഭാഗമായി നൽകി.
പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ, വൈസ് ചെയർമാൻ ബിജു മാത്യൂസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ;ജോസിന് ബിനോ എന്നിവർ പരിപാടിയിൽ നേതൃത്വം നൽകി. നഗരത്തിലെ അടിയന്തര ആരോഗ്യസാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് സഹായകരമാകുന്ന തരത്തിൽ ഇത്തരം പരിശീലന പരിപാടികൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടിയിൽ ചൂണ്ടിക്കാട്ടി.ജോസുകുട്ടി പൂവേലിൽ ,കണ്ണൻ പാലാ ;കെ കെ അനൂപ് ,മാത്തച്ചൻ കുന്നെപറമ്പിൽ;അജി വട്ടക്കുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
