Kerala

ഏഷ്യൻ ഗെയിംസ് :വനിതാ കബഡിയിൽ ഇറാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസ് :വനിതാ കബഡിയിൽ ഇറാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണം .മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരുഘട്ടത്തിൽ 21–12ന് മുന്നിലെത്തിയ ഇന്ത്യയെ ഇറാൻ ശക്തമായി തിരിച്ചടിച്ച് സമ്മർദത്തിലാക്കി. ഇന്ത്യൻ പ്രതിരോധവും റെയ്ഡർമാരുടെ നിർണായക പോയിന്റുകളും അവസാന നിമിഷങ്ങളിൽ ഇന്ത്യക്ക് തുണയായി.

അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്ന് പോയിന്റിന്റെ വ്യത്യാസത്തിലാണ് ഇന്ത്യൻ വനിതകൾ സ്വർണം ഉറപ്പിച്ചത്.
2018ലെ ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഇറാൻ സ്വർണം നേടിയിരുന്നു.

2022ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ചൈനീസ് തായ്‌പേയിയെ തോൽപ്പിച്ച് ഇന്ത്യ കിരീടം തിരിച്ചുപിടിച്ചു. ഇപ്പോഴത്തെ വിജയത്തോടെ വനിതാ കബഡിയിൽ ഇന്ത്യയുടെ സ്വർണനേട്ടം നാലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top