Kerala

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. കോംഗോ സൈന്യമാണ് അപകടവിവരം പുറത്തുവിട്ടത്.

കോംഗോയിലെ സൈനിക കോടതി മേധാവി ലഫ്റ്റനന്റ് ജനറൽ മുട്ടോംബോ കാറ്റലായി ടിയെൻഡെ, സായുധ സേനയുടെ ഓഡിറ്റർ ജനറൽ ലഫ്റ്റനന്റ് ജനറൽ ബാക്കുമി ലികുലിയ എന്നിവരാണ് കൊല്ലപ്പെട്ട മുതിർന്ന സൈനിക ഉദ്യോഗസ്ഥർ.

രണ്ട് ജനറൽ ഓഫിസർമാർക്ക് പുറമെ, പ്രതിനിധി സംഘത്തിലെ 12 അംഗങ്ങളും വിമാനത്തിലെ ജീവനക്കാരും അപകടത്തിൽ മരണപ്പെട്ടതായി കോംഗോ സൈനിക വക്താവ് മേജർ ജനറൽ എഫോമി എകെംഗെ പ്രസ്താവനയിലൂടെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top