മുണ്ടക്കയം :പാറത്തോട് പഞ്ചായത്തിലെ പറത്താനം പുറംപ്പെട്ടിയിൽ ജനവാസ മേഖലയിൽ കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രിയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചത്.

വടക്കേതകിടിയേൽ പി.സി. ആന്റണി, മുതുപ്ലാക്കൽ അനിൽ കുര്യൻ, ആന്റോ പറത്താനം, ബിജു കരിമ്പനയ്ക്കൽ, വി.സി. ദേവസ്യ വടക്കേതകിടിയേൽ, സാബു അടമ്പകല്ലേൽ എന്നിവരുടെ കൃഷികളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്.

അനിൽ കുര്യൻ, ആന്റോ എന്നിവർ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തെ 1200 ൽപരം മൂട് കപ്പ കുത്തി നശിപ്പിച്ചു.ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഇവർക്കുണ്ടായിരിക്കുന്നത്.
ഭൂമി പാട്ടത്തിനെടുത്തും ലോണെടുത്തും നടത്തിയ കപ്പകൃഷി പൂർണമായും കാട്ടുപന്നികൾ തകർത്തതോടെ കർഷകർ വലിയ കടക്കെണിയിലേക്കാണ്
നീങ്ങുന്നത്.
