Kerala

മുണ്ടക്കയം :പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​റ​ത്താ​നം പു​റം​പ്പെട്ടിയിൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു

മുണ്ടക്കയം :പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​റ​ത്താ​നം പു​റം​പ്പെട്ടിയിൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച​ത്.

വ​ട​ക്കേ​ത​കി​ടി​യേ​ൽ പി.​സി. ആ​ന്‍റ​ണി, മു​തു​പ്ലാ​ക്ക​ൽ അ​നി​ൽ കു​ര്യ​ൻ, ആ​ന്‍റോ പ​റ​ത്താ​നം, ബി​ജു ക​രി​മ്പ​ന​യ്ക്ക​ൽ, വി.​സി. ദേ​വ​സ്യ വ​ട​ക്കേ​ത​കി​ടി​യേ​ൽ, സാ​ബു അ​ട​മ്പ​ക​ല്ലേ​ൽ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.

അ​നി​ൽ കു​ര്യ​ൻ, ആ​ന്‍റോ എ​ന്നി​വ​ർ പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​രേ​ക്ക​ർ സ്ഥ​ല​ത്തെ 1200 ൽ​പ​രം മൂ​ട് ക​പ്പ കുത്തി ന​ശി​പ്പി​ച്ചു.ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാണ് ഇ​വ​ർ​ക്കു​ണ്ടാ​യി​രി​ക്കു​ന്നത്.

ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തും ലോ​ണെ​ടു​ത്തും ന​ട​ത്തി​യ ക​പ്പ​കൃ​ഷി പൂ​ർ​ണ​മാ​യും കാ​ട്ടു​പ​ന്നി​ക​ൾ ത​ക​ർ​ത്ത​തോ​ടെ ക​ർ​ഷ​ക​ർ വ​ലി​യ ക​ട​ക്കെ​ണി​യി​ലേ​ക്കാ​ണ്
നീ​ങ്ങു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top