Kerala

ഹാൻഡ് ബ്രേക്ക് പ്രവർത്തിച്ചില്ല :മിനി ലോറി ഉരുണ്ട് എതിർ ദിശയിലുള്ള വീടിന്റെ ഭിത്തി തകർത്തു:സംഭവം പാലാ നെല്ലിയാനിയിൽ

പാലാ :ഇന്നലെ രാത്രിയിൽ പാലാ നെല്ലിയാനിയിൽ നടന്ന വാഹനാപകടം ഭാഗ്യത്തിന്റെ അംശം ഉള്ളതിനാൽ ആർക്കും പരിക്കില്ലാതെ രക്ഷപെട്ടു .രാത്രി പത്തോടെ വള്ളിച്ചീര ഭാഗത്ത് നിന്നും വന്ന മിനി ലോറി നെല്ലിയാനി ഭാഗത്തെത്തിയപ്പോൾ ഡ്രൈവർ സിഗരറ്റ് വാങ്ങാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഡ്രൈവർ വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടിട്ട് ആണ് സിഗരറ്റ് വാങ്ങാനായി പുറത്തിറങ്ങിയത്.സിഗരറ്റ് വാങ്ങികൊണ്ടിരുന്നപ്പോൾ വാഹനം ഇറക്കത്തിൽ ഉരുണ്ടു മുന്നോട്ട് പോവുകയായിരുന്നു .ഇടതു വശത്ത് നിർത്തിയിട്ടിരുന്ന വാഹനം ഉരുണ്ടു റോഡിന്റെ വലതു വശത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകർത്തുകൊണ്ടാണ് നിന്നത് .

ഭാഗ്യത്തിന് വാഹനങ്ങൾ എതിരെയില്ലാത്തതിനാലും ,കാൽനട യാത്രക്കാരില്ലാത്തതിനാലും ആർക്കും പരിക്കേറ്റില്ല .നാട്ടുകാരും ഉടമകളും സ്ഥലത്ത് തന്നെയുണ്ടായിരുന്നു .പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top