Kerala

നിർദിഷ്ട പാലാ എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേ പാലാ രാമപുരം വഴി നിർമ്മിക്കണം:ആക്ഷൻ കൗൺസിൽ

 

കേരള ബഡ്ജറ്റിൽ പ്രഖ്യാപിച്ച നിർദി ഷ്ട പാലാ എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈ വേ പാലായിൽ നിന്നും ഏകദേശം ദൈർഘ്യം 50 മുതൽ 55 കിലോമീറ്റർ ദൂരമുണ്ടെന്ന് കണക്കാക്കുന്നു. പ്രസ്തുത ദൂരം സഞ്ചരിക്കുന്നതിന് 45 മുതൽ 50മിനിറ്റ് കൊണ്ട് എത്തി ചേരുന്ന വിധത്തിൽ വിഭാവനം ചെയ്തിരിക്കുന്നു ആയതിന്റെ അലയിന്മെന്റ്റ് നടപടികൾ നടന്നുവരുന്നു.

നിർദിഷ്ട പാത പാലാ രാമപുരം റൂട്ടിൽ നിർമ്മിച്ചാൽ പാലയും പരിസര പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് കാരണമാകും
1 യാതൊരു വിധ വെള്ളപൊക്ക ഭീഷണിയും റോഡിൽ നേരിടേണ്ടി വരുന്നില്ല
2 സമീപ മലയോര മേഖലകളായ കടനാട്, കൊല്ലപ്പള്ളി, മേലുകാവ് മൂന്നിലവ്, ഈറാടുപേട്ട, തലനാട് എന്നിവയുടെ സഗ്രവികസനം
3 നിലവിൽ വിദ്യാഭ്യാസ ഹബ് ആയി മാറിക്കൊണ്ടിരിക്കുന്ന പാലായ്ക്ക് സമീപം പാലാ രാമപുരം റൂട്ടിൽ നെച്ചിപുഴൂരിൽ 1കിലോമീറ്റർ ചുറ്റളവിൽ ട്രിപ്പിൾ ഐ റ്റി പ്രവർത്തിക്കുന്നു. ഇവിടെ പല സെമ സ്റ്ററുകളിലായി 3500 വിദ്യാർഥികളും 1000 ത്തോളം അദ്ധ്യാപകകാരും മറ്റ് ജീവക്കാരും താമസിക്കുന്നു. വിദ്യാർഥികളിൽ ഭൂരിഭാഗവും അദ്ധ്യാപകരും ഉത്തര ഇന്ത്യയിൽ നിന്ന് വരുന്നവരും വിമാന യാത്ര ചെയ്തു വരുന്നവരുമാണ് ആയതിനാൽ പ്രസ്തുത പാത രാമപുരം റൂട്ടിൽ നിർമ്മിച്ചാൽ കൂടുതൽ വികസനം ഈ മേഖലയിൽ സാധ്യമാകും
4 ട്രിപ്പിൾ ഐ റ്റി യോട് അനുബന്ധമായി ആരംഭിക്കാൻ പോകുന്ന ഇ ൻഫോസിറ്റിക് ഈ പാത രാമപുരം റൂട്ടിൽ വന്നാൽ നാടിന്റെ സമഗ്ര വികസനത്തിന് ഇടയാക്കും

5 ഏറ്റവും കൂടുതൽ ശബരിമല വിശ്വാസികൾ വടക്കൻ ജില്ലകളിൽ നിന്നും കൂടാതെ മറ്റു സം സ്ഥാനങ്ങളിൽ നിന്നും യാത്ര ചെയ്യുന്ന പാതയാണ് ഈ റോഡ്
6 ശബരി മല, ഗുരുവായൂർ എന്നീ ക്ഷേത്രങ്ങൾ കഴിഞ്ഞാൽ കേരളത്തിന്റെ നാന ഭാഗത്ത് നിന്നും നാലമ്പല ദർശനാത്തിന് ഭക്തർ എത്തുന്ന പാതയാണ് കൂടാതെ കേരളത്തിലെ ഏറ്റവും പഴക്കമേറിയതും ആയിരകണക്കിന് വിശ്വാസികൾ നാടിന്റെ നാന ഭാഗതത്തുനിന്നും എത്തിച്ചേരുന്ന അതി പുരാതന ക്രൈസ്തവ പള്ളിയും കൂടാതെ വാഴ്ത്തപ്പെട്ട കുഞ്ഞച്ഛന്റെ ക ബറിടവും രാമപുരത്ത് സ്ഥിതി ചെയ്യുന്നു. ഈ റോഡ് യാഥാർഥ്യമായാൽ രാമപുരം ഒരു പിൽഗ്രിം സെന്ററായി ഉർത്തപ്പെടും

7കോട്ടയം ജില്ലയിലെ പ്രമുഖ വിനോദ കേന്ദ്രങ്ങളായ ഇല്ലിക്കകല്ല്, വാഗമൺ, മാർമല അരുവി. ഇലവീഴാ പൂഞ്ചിറ എന്നിവയുടെ വികസനത്തിനും വിനോസഞ്ചാര വികസനം വഴി മലയോര മേഖലയുടെ സമഗ്ര വികസനവും സാധ്യമാകും

8മധ്യ തിരുവത്താം കൂറിലെ പ്രധാന കാര്ഷികാവിള യായ റബർ മരങ്ങൾ മൂവാറ്റുപുഴ, പെരുമ്പാ വൂർ എന്നിവിടങ്ങളിലേക്ക് കൊണ്ട് പോകുന്നത് രാമപുരം വഴിയാണ് ഈ റോഡ് ഹൈവേ ആയി വികസിപ്പിച്ചൽ കൃഷിക്കാർക്ക് ഉത്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കും
ഇക്കാര്യങ്ങൾ പരിഗണിച്ചു നിർദിഷ്ട പാത രാമപുരം വഴി നിർമ്മിക്കണമെന്ന്‌ ആക്ഷൻ കൗൺസിൽ ഭാര വാഹികളായ ജോബിഷ് തേനാടിക്കുളം, ജോഷി ജോസഫ് മാവേലിൽ, രാജേഷ് കൈമൾ കൈപ്പനാനിയ്ക്കൽ നെച്ചിപ്പുഴൂർ,ഹരികൃഷ്‌ണ കൈമൾ കമ്പിയിൽ, നെച്ചിപ്പുഴൂർ, ജനീഷ് ബി നായർ, തെക്കേകളത്തിനാനി, നെച്ചിപ്പുഴൂർ ടോബി ജോർജ്, വെള്ളംകുന്നേൽ, നെച്ചിപ്പുഴൂർ എന്നിവർ ബഹു. മുഖ്യമന്ത്രി. പൊതുമരാമത്ത് മന്ത്രി, എം പി, കോട്ടയം എം
ൽ ഏ പാലാ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top