India

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി വിജയ് സർക്കാർ

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നതായി മന്ത്രി ആധവ് അർജുനയുടെ പ്രഖ്യാപനം. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ട ദിനമായ നവംബർ 1 തമിഴ്‌നാട് ദിനമായി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തമിഴിന് മുൻഗണന നൽകുന്ന തരത്തിൽ സംസ്ഥാനത്തിനായി ഒരു പ്രത്യേക പതാക രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡി എം കെയും ബി.ജെ.പിയും ശക്തമായ എതിർപ്പുമായി രംഗത്തെത്തി. മദ്രാസ് സംസ്ഥാനത്തിന്റെ പേര് ‘തമിഴ്‌നാട്’ എന്ന് മാറ്റാനുള്ള ചരിത്രപരമായ പ്രമേയം അവതരിപ്പിച്ച ജൂലൈ 18 ആണ് യഥാർത്ഥ തമിഴ്‌നാട് ദിനമായി ആചരിക്കേണ്ടതെന്ന് ഡി.എം.കെ പ്രതികരിച്ചു.

അതേസമയം, സംസ്ഥാനത്തിനായി പ്രത്യേക പതാക തയ്യാറാക്കാനുള്ള നീക്കം രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി ആരോപിക്കുകയും അത്തരം നിലപാടുകളെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top