Kottayam

പാലാ സെന്റ് തോമസ് പ്രസ്സ് സപ്തതി ആഘോഷ സമാപനം 22 ന് ളാലം പള്ളി പാരിഷ് ഹാളിൽ

 

പാലാ സെൻ്റ് തോമസ് പ്രസ് അതിന്റെ വിജയകരമായ എഴുപതുവർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. അക്ഷര ജ്ഞാനം അറിവിൻ്റെ ആദ്യപടിയും പ്രേഷിതത്വത്തിന്റെ പ്രധാന വഴിയുമാണെന്നു തിരിച്ചറിഞ്ഞ സഭാപിതാ ക്കന്മാർ പള്ളിക്കൊപ്പം പള്ളിക്കൂടം വേണമെന്നു ശഠിച്ചതിന്റെ ഫലമാണ് ഇന്നു കേരളത്തിൽ കാണുന്ന വിദ്യാഭ്യാസപുരോഗതിയെന്നു നിസ്സംശയം പറയാം. സാർവത്രികവിദ്യാഭ്യാസത്തിന്റെ ഫലമായി രൂപംകൊണ്ടതാണ് അച്ചടിവിദ്യയും അതിനോടനുബന്ധിച്ചുള്ള പുസ്‌തകപ്രസാധ നവും പത്രസ്ഥാപനങ്ങളുമെല്ലാം.

ക്രൈസ്‌തവമിഷനറിമാരുടെ കടന്നുവര വോടെ കേരളത്തിലുണ്ടായ പ്രധാന നേട്ടങ്ങളിലൊന്നാണ് അച്ചടിയുടെ ആവിർഭാവവും വളർ ച്ചയും. അതുവരെ താളിയോലയിൽ നാരായം കൊണ്ട് എഴുതിസൂക്ഷിച്ചിരുന്ന രേഖകളൊക്കെ അച്ചടിച്ച് കടലാസുകളിൽ സൂക്ഷിക്കാൻ സാധിച്ചുവെന്നതും അതു താളിയോലയിലെ എഴുത്തിനെക്കാൾ എളുപ്പവും ചെലവു കുറഞ്ഞതുമായിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. അറിവിന്റെ വികാസത്തിനു വഴിയൊരുക്കിയ മുദ്രണാ ലയപ്രേഷിതരംഗത്ത് പാലാ രൂപതയുടെ സംഭാവനകൾ നിസ്‌തുലമാണ്. പാലാ രൂപതയുടെ പ്രഥമമെത്രാനായി രുന്ന അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ പാലായെക്കുറിച്ചുള്ള വികസനസ്വപ്‌നങ്ങളിൽ പ്രധാനമായിരുന്നു ഒരു അച്ചടിശാല സ്ഥാപിക്കുകയെന്നത്. അതിന്റെ ഭാഗമായി എ.സി. കുര്യാക്കോസിൻ്റെ ഉട മസ്ഥതയിൽ സെൻ്റ് തോമസ് ഹൈസ്‌കൂളിനു സമീപം പ്രവർത്തിച്ചിരുന്ന ഓറിയൻ്റൽ പ്രസ് പാലാ രൂപതയ്ക്കു വേണ്ടി അദ്ദേഹം വിലയ്ക്കുവാങ്ങി. അധികം വൈകാതെ പിതാവിൻ്റെ നാമഹേതുകത്തിരുനാൾ ദിനം, 1953 ജനുവരി 20 ന് സെന്റ് തോമസ് പ്രസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ ഹിക്കപ്പെട്ടു.

ആദ്യകാലത്തുതന്നെ വിദേശത്തുനിന്ന് ഇറ ക്കുമതി ചെയ്ത മെഷീനുകൾ ഇവിടെ ഉപയോ ഗിച്ചിരുന്നു. അച്ചടിമാധ്യമരംഗത്തെ അതിനൂതന മായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് കൃത്യതയും സൂക്ഷ്‌മതയും കൈവരിക്കാൻ നാളിന്നോളം നമുക്കു സാധിച്ചിട്ടുണ്ട് എന്നത് ചാരിതാർഥ്യജനകമാണ്.

ഫാ. ജോസഫ് ചൊവ്വാറ്റുകുന്നേലിനും ഫാ. സഖറിയാസ് എടക്കരയ്ക്കുംശേഷം സെന്റ് തോമസ് പ്രസിൻ്റെ മാനേജരായി വന്ന ഫാ. ജേക്കബ് മാളിയേക്കലിൻ്റെ കാലത്ത് ജർമൻ നിർമിതമായ ഹൈഡൽബർഗ് അച്ചടിയന്ത്രം മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കലിൻ ശ്രമഫ ലമായി വാങ്ങാൻ കഴിഞ്ഞു. മാളിയേക്കലച്ചനെത്തുടർന്ന് ഫാ. ജേക്കബ് പ്ലാത്തോട്ടം, ഫാ. തോമസ് മണ്ണൂർ, ഫാ. ഫ്രാൻസീസ് വടക്കേൽ, ഫാ. ജോസഫ് കിഴക്കേക്കര, ഫാ. ജോസ് വള്ളോംപുരയിടം, ഫാ. തോമസ് വലിയവീട്ടിൽ, ഫാ. ജോസഫ് പൂവത്തുങ്കൽ, ഫാ. തോമസ് മാടപ്പള്ളിൽ, ഫാ. സിറിയക് വടക്കേൽ, ഫാ. ജോസഫ് തടത്തിൽ, ഫാ. ജോർജ് പഴേപറമ്പിൽ എന്നിവർ സെന്റ് തോമസ് പ്രസിൻ്റെ മാനേജർ മാരായും ഫാ. ജോർജ് നെല്ലിക്കാട്ട്, ഫാ. സിറി യക് കാനാട്ട്, ഫാ. സെബാസ്റ്റ്യൻ മാപ്രക്കരോട്ട്, ഫാ. ജോസഫ് തെരുവിൽ, ഫാ. കുര്യാക്കോസ് പാത്തിക്കൽ പുത്തൻപുരയിൽ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ അസിസ്റ്റൻ്റ് മാനേജർമാരായും നിസ്‌തുല സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എട്ടുവർഷത്തോളം മാനേജരായിരുന്ന ഫാ.ജേക്കബ് പ്ലാത്തോട്ടത്തിൻ്റെ കാലത്താണ് സെന്റ് തോമസ് പ്രസിൻറെ വളർച്ചയുടെ ആദ്യഘട്ടം ആരം ഭിക്കുന്നത്. സെൻ്റ് തോമസ് പ്രസ് കെട്ടിടസമുച്ചയത്തിന്റെ പണികൾ പുരോഗമിച്ചതും പ്രസിൽ ജോലി ചെയ്തിരുന്ന സിസ്റ്റേഴ്‌സിനു വിശ്രമിക്കാനും താമസിക്കാനും സൗകര്യം ഒരുക്കിയതും പ്ലാത്തോ ട്ടത്തിലച്ചന്റെ ശ്രമഫലമായാണ്.

1964 ലാണ് പാലാ രൂപതയിൽ ബഹു. സിസ്റ്റേഴ്സ് മുദ്രണാലയ പ്രേഷിതത്വത്തിലേക്കു കടന്നുവരു ന്നത്. സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷനിലെ സന്ന്യാസിനികളാണ് ഈ രംഗത്തേക്ക് ആദ്യമെത്തിയത്. പിന്നീട് കർമലീത്താ, ക്ലാര, ആരാധന, സ്നേഹഗിരി, സെൻ്റ മർത്താസ് എന്നീ സന്ന്യാസിനീ സമൂഹങ്ങളിലെ സിസ്റ്റേഴ്‌സിന്റെയും സ്‌തുത്യർഹ സേവനം ഈ സ്ഥാപനത്തിനു ലഭിച്ചിട്ടുണ്ട്.

2001 ലാണ് പൗരോഹിത്യപരിശീലനത്തിന്റെ ഭാഗമായി റീജന്റ് ബ്രദേഴ്‌സ് പ്രസിലും ബുക്സ്റ്റാളിലും സേവനമനുഷ്‌ഠിച്ചു തുടങ്ങിയത്. ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന ബ്രദർ ജോസഫ് ഇടാട്ടുകുന്നേൽ ഉൾപ്പെടെ 42 പേരാണ് ഇന്നോളം ഇവിടെ റീജൻസിക്കായി എത്തിയിട്ടുള്ളത്. മൂന്നര പതിറ്റാണ്ടുകാലം സെന്റ് തോമസ് പ്രസിന്റെ അക്കൗണ്ടന്റായിരുന്ന കെ.റ്റി. തോമസ് ആഴാത്ത്, പിന്നീടു വന്ന ജോസ് ഇരുപ്പക്കാട്ട്, ഫോർമാന്മാരായി രുന്ന റ്റി.റ്റി.കുര്യൻ തെക്കേൽ, പി.പി. പോൾ, ജോസ് കണ്ടനാട്ട് എന്നിവരുടെ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോൾ അക്കൗണ്ടന്റായി മാത്യു ഇ. എസും, ഫോർമാന്മാരായി ജോഷി ജെ.യു., കെ. എം. ജോർജ് എന്നിവരും സേവനം അനുഷ്‌ഠിക്കുന്നു. 1996 ൽ മാനേജരായിരുന്ന ഫാ. തോമസ് മാട പ്പള്ളിയാണ് കാലാനുസൃതമായ മാറ്റങ്ങളോടെ സെന്റ് തോമസ് പ്രസിനും ബുക്സ്റ്റാളിനും ആധു നികമുഖം നൽകിയത്.

ഫാ. സിറിയക് വടക്കേൽ മാനേജരായിരുന്ന കാലത്ത് 2003 ൽ സെന്റ് തോമസ് പ്രസ് അതിന്റെ സുവർണജൂബിലി ആഘോഷിച്ചു. ഫാ. ജോസഫ് തടത്തിൽ സെൻ്റ് തോമസ് പ്രസിന്റെ മാനേജരായിരുന്ന കാലത്താണ് പ്രസി ൻ്റെ മൂന്നാംഘട്ടവികസനം നടക്കുന്നത്. അത്യാധുനികസംവിധാനത്തോടെയുള്ള ഫോർ കളർ ഓഫ്സെറ്റ് മെഷീൻ 2014 മേയ് 24 ന് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിക്കുകയും ധനകാര്യമന്ത്രി യായിരുന്ന ശ്രീ കെ. എം. മാണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്‌തു. പ്രസ് ബിൽഡി ങ്ങിൻ്റെ മുൻവശം എ.സി.പി. ഉപയോഗിച്ചു മോടി പിടിപ്പിച്ചതും തറയിൽ ടൈൽസിട്ടതും ദീപനാളം ഓഫീസ് നവീകരിച്ചതും തടത്തിലച്ചന്റെ കാല ത്താണ്.

. പാലായിൽ ആദ്യമായി സെന്റ് തോമസ് പ്രസിൽ സി.റ്റി.പി. മെഷീൻ പ്രവർത്തനമാരംഭിച്ചത് പുതിയൊരു കാൽവയ്പ്പായിരുന്നു. 2020 നവംബർ 21 ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ മെഷീന്റെ ഉദ്ഘാടനവും ആശീർവാദവും നടത്തി. ബിഷപ്പുമാരായ മാർ ജോസഫ് പള്ളിക്കാപറമ്പിലും മാർ ജേക്കബ് മുരിക്കനും സന്നി ഹിതരായിരുന്നു.

160 കെ.വി.യുടെ ബൃഹത്തായ ജനറേറ്റർ 2021 ഏപ്രിൽ 30ന് മാർ ജേക്കബ് മുരിക്കൻ വെഞ്ചരിച്ചു. അത്യാധുനിക ഡിജിറ്റൽ ലേസർ പ്രിന്റ്റിങ് മെഷീൻ്റെ ആശീർവാദകർമം 2022 ഏപ്രിൽ 25ന് മാർ ജേക്കബ് മുരിക്കൻ നിർവഹിച്ചു. പാലാ സെന്റ് തോമസ് പ്രസിൻ്റെ ഭാഗമായ ‘റിലീജിയസ് ആൻഡ് ഡിവോഷണൽ ആർട്ടി ക്കിൾസ് സെൻ്ററി’ൻ്റെ നവീകരിച്ച ഷോറൂം 2022 ജൂലൈ 7 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിച്ച് പ്രവർത്തനം ആരംഭിച്ചു.

പയസ് ആർട്ടിക്കിൾസ് സെൻ്ററിന്റെ മുൻവശത്തെ കരിങ്കൽഭിത്തി നീക്കി പൂർണ യും മായും ഗ്ലാസിട്ടു തുറന്നത് ഏറെ ഇവ ആകർഷകമാണ്. അമ്പതുകളുടെ കളം ആരംഭത്തിലുള്ള കെട്ടിടം പൊളിക്കു ത്തി ന്നതിൻ്റെ സങ്കീർണതയും കൊവിഡ് പര കാലത്തെ പ്രതിസന്ധിയും തരണം ങ്ങള ചെയ്‌താണ് പണികൾ പൂർത്തിയാ പ്രക ക്കിയത്. കെട്ടിടത്തിൻ്റെ ഇരുവശ ശ്രേ ങ്ങളും എ.സി.പി. ഉപയോഗിച്ച് മോടി കമ പിടിപ്പിച്ചതും ഇക്കാലത്താണ്. പ്രസ് ൾക്ക ബുക്സ്റ്റാളിൽ സെൻ്റ് തോമസ് ആർട്ട് രൂപ ഗാലറി 2023 മേയ് 9 നു പ്രവർത്ത കള നമാരംഭിച്ചു. മാർ ജോസഫ് കല്ലറ ങ്ങാട്ട് ഷോറൂമിന്റെ വെഞ്ചരിപ്പും ഉദ്ഘാ കഴ ടനവും നിർവഹിച്ചു. പാലാ രൂപത മുൻ ച്ചും അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാ രിക പറമ്പിൽ സന്നിഹിതനായിരുന്നു.

സെന്റ് തോമസ് പ്രസ് ഇന്നു വളർച്ചയുടെ പാതയിലാണ്. അച്ചടി മാധ്യമരംഗത്തെ എല്ലാവിധ ആധു നികസംവിധാനങ്ങളും പ്രസ് കരഗത – മാക്കിയിരിക്കുന്നു. മൾട്ടി കളർ ഓ ഫ്സെറ്റ് പ്രിൻ്റിങ്, പോസ്റ്റർ ഡിസൈ നിങ്, ഡിജിറ്റൽ ലേസർ പ്രിന്റിങ്, പെർ ഫെക്‌ട് ആൻഡ് ബോക്‌സ് ബൈൻ ഡിങ്, സ്പൈറൽ ബൈൻഡിങ്, ലാമിനേഷൻ, സ്ക്രീൻ പ്രിൻ്റിങ് തുടങ്ങി എല്ലാവിധ അച്ചടിജോലികളും ഒരു കുടക്കീഴിലെന്നപോലെ ഇവിടെ സാധിക്കുന്നുവെന്നുള്ളത് ഉപഭോക്താ ക്കൾക്ക് ഒരു വലിയ അനുഗ്രഹമാണ്. ഇതുകൂടാതെ, ഗ്രാഫിക് ഡിസൈ നിങ്, കോമ്പോസിഷൻ, ഫയൽ റീ വർക്ക്, കംപ്ലീറ്റ് ബൈൻഡറി, പ്രൊമോ പ്രൊഡക്ട്‌സ്, ബിസിനസ് കാർഡു കൾ, ബ്രോഷേഴ്സ്‌സ്, കാർബൺലെസ് ഫോംസ്, ഡിജിറ്റൽ കളർ, ബ്ലാക് ഡിജിറ്റൽ കോപ്പീസ്, ലാർജ് ഫോർമാറ്റ് പ്രിൻ്റിങ്, ഓഫീസ് ഫോംസ്, കലണ്ടർ, ഡയറി, പോസ്റ്റ് കാർഡ്സ്, ലെറ്റർ ഹെഡ്‌സ്, ഓഫീസ് സീൽ, വെഡ്ഡിങ് കാർഡ്‌സ്, ഫോട്ടോസ്റ്റാറ്റ് മുതലായവ യും സെന്റ് തോമസ് പ്രസിൻ്റെ പതിവു സേവനമേഖലയിൽപ്പെടുന്നു.

ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ച ളാലം പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സപ്തതി ആഘോഷ  സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലെറങ്ങാട്ട് അധ്യക്ഷത വഹിക്കും. സെൻതോമസ് പ്രസ് മാനേജർ ഫാദർ കുര്യൻ തടത്തിൽ, ജോസ് കെ മാണി എംപി; മാണി സി കാപ്പൻ എംഎൽഎ , മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വേത്താനത്ത് , ഡോക്ടർ കുര്യാസ് കുമ്പളക്കുഴി തുടങ്ങിയവർ പങ്കെടുക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top