Kottayam

45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 സെപ്റ്റംബർ 7 തിങ്കൾ മുതൽ 11 വരെ

 

പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 സെപ്റ്റംബർ 7 മുതൽ 11 വരെ സെന്റ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ആരംഭിക്കുന്നു. കേരളത്തിലെ പ്രമുഖ കോളേജുകളിൽ നിന്നുള്ള പുരുഷ-വനിതാ ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.

ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സെപ്റ്റംബർ 7ന് (തിങ്കളാഴ്ച) വൈകുന്നേരം 3. 00ന് കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി നിർവഹിക്കും. കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ, ജനപ്രതിനിധികൾ, കായികരംഗത്തെ പ്രമുഖർ, അധ്യാപകർ, വിദ്യാർത്ഥികൾ, പരിശീലകർ, താരങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തിങ്കൾ മുതൽ വെള്ളിവരെ ഉച്ചക്ക് 12.00മണിക്കും ഉച്ചകഴിഞ്ഞു 3.00 മണിക്കൂമാണ് മത്സരങ്ങൾ. നാളെ 12.00 മണിക്ക് നടക്കുന്ന മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ക്രൈസ്റ്റ് കോളേജ് ഇറങ്ങാലക്കുടയെ നേരിടും. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് കോട്ടയം സി എം എസ് കോളേജിനെ നേരിടും.

പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെ ഇരുപത്തഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 1975-ൽ ആരംഭിച്ചതാണ് ബിഷപ്പ് വയലിൽ വോളി. അഞ്ച് പതിറ്റാണ്ടിനോട് അടുക്കുന്ന പാരമ്പര്യമുള്ള ബിഷപ്പ് വയലിൽ വോളിബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിലെ കോളേജ് വോളിബോൾ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ടൂർണമെന്റുകളിലൊന്നാണ്. സംസ്ഥാനത്തെ മികച്ച കോളേജ് ടീമുകൾ പങ്കെടുക്കുന്നതിനാൽ ഇത്തവണയും വാശിയേറിയ മത്സരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ പ്രാഥമിക റൗണ്ട് മുതൽ സെമിഫൈനൽ വരെയുള്ള മത്സരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലെ ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 11ന് നടക്കും. കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top