പാലാ :83 വയസ് പ്രായമുള്ള കേരളത്തിന്റെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ദൽഹി മുഴുവൻ മണിക്കൂറുകളോളം കറക്കിയത് ഏത് ജനാധിപത്യ മര്യാദയുടെ പേരിലാണെന്നു നരേന്ദ്ര മൊട് വ്യക്തമാക്കണമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് അഭിപ്രായപ്പെട്ടു .

എസ് ഐ.ആർ പിൻവലിക്കുക ,ഗ്യാനേഷ് കുമാറിനെ ഉടൻ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.ഐ (എം) വർഗ ബഹുജന സംഘടനകൾ പാലായിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലാലിച്ചൻ ജോർജ് .

പ്രതിഷേധ പ്രകടനം വൈകിട്ട് 6 നു ആശുപത്രി ജങ്ഷനിൽ നിന്നും ആരംഭിച്ച് ളാലം പാലം ജങ്ഷനിൽ സമാപിച്ചു .എസ് ഐ.ആർ പിൻവലിക്കുക ,ഗ്യാനേഷ് കുമാറിനെ ഉടൻ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഉള്ള പ്ലക്കാർഡുകൾ പ്രവർത്തകർ ഉയർത്തിയിരുന്നു .ഏരിയ സെക്രട്ടറി സജേഷ് ശശി ;വി ജി വിജയകുമാർ ;സെന്നി സെബാസ്ററ്യൻ ; ജോസ് കുറ്റ്യാനിമറ്റം ;ഷാർലി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു .