
പാലാ :അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടന്നുവരുന്ന ഇൻ ഓൾ കേരള ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് വോളിബോൾ ആവേശത്തിന്റെ കൊടുമുടി കയറുകയാണ്. തീപാറും പോരാട്ടങ്ങൾക്കാണ് കളിക്കളം സാക്ഷ്യം വഹിക്കുന്നത്.

ഇന്നലെ നടന്ന മത്സരങ്ങളിൽ എസ് എൻ ജി കോളേജ് ചേളന്നൂരിനെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. പാലാ സെന്റ് തോമസ് കോളജിനെ പരാജയപ്പെടുത്തി ഡിസ്റ്റ് കോളേജ് അങ്കമാലിയും സെമിഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംപഷൻ കോളേജ് നിലവിൽ ഫൈനൽ യോഗ്യത നേടിയിട്ടുണ്ട്. ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.”
ഇന്ന് ഒന്നരയ്ക്ക് നടക്കുന്ന വനിതാ ഫൈനലിൽ അസംഷൻ കോളേജ് ചങ്ങനാശേരി ;പാലാ അൽഫോൻസാ കോളേജിനെ നേരിടും ;നാലരയ്ക്ക് നടക്കുന്ന പുരുഷ ഫൈനലിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ;അങ്കമാലി ഡിസ്റ്റ് കോളേജിനെ നേരിടും .