Kerala

ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ടൂറിസ്റ്റ് ബസിലേക്ക് നിയന്ത്രണം വിട്ട മിനി ടൂറിസ്റ്റ് ബസ് എതിർദിശയിൽനിന്ന് എത്തി ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

മിനി ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്നാട് ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി. ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു.

പരിക്കേറ്റ വിദ്യാർഥികളെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി ആവശ്യമായ മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളും മിനി ബസിന്റെ വേഗതയുമുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top