Kerala

സിപിഐ നിലപാട് ഉള്ള പാര്‍ട്ടിയാണ്. പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച് മുന്നണി കണ്‍വീനറും ജോസ് കെ മാണിയും പറഞ്ഞത് അംഗീകരിക്കുന്നു:ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ഐക്യം വേണമെന്ന് എല്ലാവര്‍ക്കും അറിയാം. സിപിഐക്ക് ഉപനേതാവ് പദവി ലഭിക്കുമെന്ന രാഷ്ട്രീയ ബോധ്യമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിലപാട് ആവര്‍ത്തിച്ച പിണറായി വിജയന് മറുപടി പറയാനും ബിനോയ് വിശ്വം തയ്യാറായില്ല. എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

സിപിഐ നിലപാട് ഉള്ള പാര്‍ട്ടിയാണ്. പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച് മുന്നണി കണ്‍വീനറും ജോസ് കെ മാണിയും പറഞ്ഞത് അംഗീകരിക്കുന്നു. എല്‍ഡിഎഫിനെ സ്വന്തം കുഞ്ഞായി സിപിഐ ചേര്‍ത്ത് പിടിക്കും. സിപിഐഎം രാഷ്ട്രീയം പറയേണ്ടത് ജനറല്‍ സെക്രട്ടറിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. തിരുത്തേണ്ടത് തിരുത്തണം. എല്‍ഡിഎഫില്‍ അടിമയും ഉടമയും ഇല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top