വയനാട് :വാഹനത്തില്‍ രഹസ്യമായി കടത്താന്‍ ശ്രമിച്ച ഒരു കോടിയലധികം രൂപയുടെ കുഴല്‍പ്പണവുമായി മൂന്നുപേര്‍ തിരുനെല്ലി പോലീസിന്റെ പിടിയിലായി കോഴിക്കോട് വടകര നട്ട് സ്ട്രീറ്റ് സ്വദേശികളാണ് സംഭവത്തില്‍ പിടിയിലായതെന്നാണ് വിവരം.

അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസ് നടത്തുന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായി എത്തിയ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. തുടര്‍ന്ന് വാഹനത്തിന്റെ രഹസ്യ അറകളില്‍ നിന്നായി രേഖകളില്ലാത്ത ഒരു കോടിയിലധികം രൂപ കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും തിരുനെല്ലി പോലീസ് അറിയിച്ചു.