Kerala

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും മധ്യവയസ്ക ഹെൽമെറ്റ് മോഷ്ടിച്ചു.,പക്ഷെ മോളിലൊരുത്തൻ ഇതെല്ലം കാണുന്നുണ്ടായിരുന്നു

പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും മധ്യവയസ്ക ഹെൽമെറ്റ് മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹെൽമെറ്റ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ തിരികെ ഏൽപ്പിച്ച് മധ്യവയസ്ക തടിയൂരി.

നിരണം മുണ്ടനാരി സ്വദേശിനിയാണ് ഇക്കഴിഞ്ഞ 29 ആം തീയതിയാണ് അതിവിദഗ്ധമായി ഹെൽമെറ്റ് മോഷ്ടിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പങ്കെടുക്കുന്ന ചടങ്ങ് ഉണ്ടായിരുന്നതിനാൽ പ്രധാന കെട്ടിടത്തിന്റെ ഭാഗത്തുനിന്നും പാർക്കിംഗ് ഒഴിവാക്കിയിരുന്നു. പകരം ഒ പി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന്റെ ഭാഗത്തേക്ക് പാർക്കിംഗ് മാറ്റിയിരുന്നു.

ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നുമാണ് വീട്ടമ്മ ഹെൽമെറ്റ് കവർന്നത്. മോഷണം ദൃശ്യങ്ങൾ താലൂക്ക് ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. മോഷ്ടിച്ച ഹെൽമെറ്റ് തിങ്കളാഴ്ച രാവിലെയോടെ ഇവർ താലൂക്ക് ആശുപത്രിയിൽ എത്തി സൂപ്രണ്ടിന് കൈമാറി. സംഭവം സംബന്ധിച്ച് നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top