Kottayam

മായാ രാഹുൽ തന്നെ പാലാ ചെയർപേഴ്‌സൺ :കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി യോഗത്തിൽ അംഗീകാരമായി

പാലാ :കേരളാ കോൺഗ്രസ് എമ്മിന്റെ ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗം മായാ രാഹുലിനെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായി അംഗീകരിച്ചു .ഇന് രാവിലെ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് മായാ രാഹുലിന്റെ സ്ഥാനാര്ഥിത്വത്തിനു അംഗീകാരം നൽകിയത് ,കേരളാ കോൺഗ്രസിലെ പത്ത് കൗൺസിലർമാരും യോഗത്തിൽ സന്നിഹിതരായിരുന്നു .

വൈസ് ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ ഇനിയും ചർച്ചകൾ ണ് അടക്കുവാനുണ്ടെന്നു യോഗത്തിൽ തീരുമാനമായി .വൈസ് ചെയർമാൻ സ്ഥാനത്തിനായി കേരളാ കോൺഗ്രസ് എം കടും പിടിത്തത്തിനില്ലെന്നു ഇന്ന് രാവിലെ ബിജു പാലൂപ്പടവൻ കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടിരുന്നു .ഇനി എൽ ഡി എഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് അംഗീകാരം വാങ്ങേണ്ടർത്തുണ്ട്.അതിനുള്ള സമയവും തീരുമാനിച്ചിട്ടുണ്ട് .

ലിസിക്കുട്ടി മാത്യു വിമത കോൺഗ്രസുകാരുമായി  ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഭർത്താവ് മാത്തുക്കുട്ടി ഇന്നലെ മുതൽ പരസ്യ കരുനീക്കങ്ങളുമായി രംഗത്തെത്തിയിരുന്നു .വിമതരിൽ ഒരാളെയെങ്കിലും അടർത്തിയെടുത്താൽ കോൺഗ്രസിലും സ്വതന്ത്ര മുന്നണി കേന്ദ്രങ്ങളിലും സ്വീകാര്യത ലഭിക്കുന്നതിനായാണ് അദ്ദേഹം രംഗത്തെത്തിയത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top