India

മൂന്നാനി കോംപ്ലെക്സ് ട്രിപ്പിൾ ഐ ടി വിദ്യാർത്ഥികളുടെ താമസത്തിനായി ചെയർപേഴ്‌സൻ മായ രാഹുൽ തുറന്നു കൊടുത്തു

പാലാ :മൂന്നാനി മുൻസിപ്പൽ കോംപ്ലക്സ് വലവൂർ ട്രിപ്പിൾ ഐ ടി വിദ്യാർത്ഥികൾക്കായി തുറന്നു കൊടുത്തു .ആക്ടിങ് ചെയർപേഴ്‌സൺ മായാ രാഹുലാണ്‌ ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങിൽ വച്ച് 49 മുറികൾ തുറന്നു കൊടുത്ത് .

കാലാ കാലങ്ങളിലായി മൂന്നാനി കോംപ്ലക്സ് കെട്ടിടം ഓരോ സ്ഥാപനങ്ങൾക്കായി നൽകാൻ ധാരണ ഉണ്ടായിരുന്നെങ്കിലും ഓരോ സാങ്കേതികത പറഞ്ഞു കെട്ടിടം വാടകയ്ക്ക് നൽകുവാൻ സാധിക്കാതെ പോയി .എന്നാൽ ആക്ടിങ് ചെയർപേഴ്‌സൺ മായാ രാഹുലും ;ബിജു പാലൂപ്പടവനും;ടോണി തൈപ്പറമ്പിലും  മുൻകൈ എടുത്ത് ട്രിപ്പിൾ ഐ ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി തീരുമാനത്തിലെത്തുകയായിരുന്നു.

ചെയർപേഴ്‌സൺ മായ രാഹുൽ ;സെക്രട്ടറി ആകാശ് ;ആറ്റ്ലി ;ബിജു പാലൂപ്പടവൻ ;ടോണി തൈപ്പറമ്പിൽ ,ബിജു മാത്യൂസ് ;ബിജി ജോജോ ;രജിത പ്രകാശ് ;ജോർജുകുട്ടി ചെറുവള്ളിൽ;സനൽ രാഘവൻ ;ഷാജു തുരുത്തൻ;ജിജി ബൈജു ;വലവൂർ ട്രിപ്പിൾ ഐ ടി ഉദ്യോഗസ്ഥരുടെ പ്രതിനിധി മനോജ്   തുടങ്ങിയവ സന്നിഹിതരായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top