Kerala

പാലാ നഗരസഭ :ഭരണത്തിൽ പങ്കാളികളാവണമെന്ന് കേരളാ കോൺഗ്രസിൽ പൊതു വികാരം ഉയരുന്നു

പാലാ :ഇന്ന് മുതൽ അഞ്ചാം നാൾ പുതിയ ചെയർപേഴ്‌സനെ തെരെഞ്ഞെടുക്കുകയാണ് .അതിനു മുന്നോടിയായുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് ഇരു മുന്നണികളും .ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫിലും വീണ്ടു വിചാരം തുടങ്ങിയിട്ടുണ്ട്.പ്രത്യേകിച്ച് കേരളാ കോൺഗ്രസ് എം അണികളിൽ ഭരണത്തിൽ പങ്കാളികളാവണമെന്നു പൊതു വികാരം തന്നെ ഉയർന്നു വന്നിട്ടുണ്ട് .

പത്തംഗങ്ങളുള്ള കേരളാ കോൺഗ്രസ് എമ്മിന് ഭരണത്തിൽ നിർണ്ണായക സ്ഥാനമാണ് ഉണ്ടാവുവാൻ  പോകുന്നത് .രണ്ടംഗങ്ങളുള്ള സിപിഐഎം തീരുമാനവും നിർണ്ണായകമാകും .എന്നാൽ ഇതുവരെയും ഭാവിയിലെ ഭരണ കക്ഷിയംഗങ്ങൾ ഒരുമിച്ച് കൂടുകയോ ;കാര്യങ്ങൾ നിശ്ചയിക്കുകയോ ചെയ്തിട്ടില്ല .ചെയർപേഴ്‌സൺ ആയിട്ട് മായാ രാഹുൽ ആണെന്നുള്ള കാര്യവും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് കേരളാ കോൺഗ്രസ് എം ഉപശാലകളിൽ പറയുന്നത് .

ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ മായാ രാഹുൽ വൈസ് ചെയർമാൻ സ്ഥാനം രാജി വച്ചിട്ട് വേണം വൈസ് ചെയർമാനെ തിരഞ്ഞെടുക്കാൻ .അതിനായി 15 മുതൽ 20 ദിവസമെങ്കിലും വേണ്ടി വരും.വൈസ് ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് ഏറ്റെടുക്കണമെന്നും ;സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ഏറ്റെടുക്കണമെന്നും പൊതു വികാരം കേരളാ കോൺഗ്രസ് എം അണികളിൽ ഉയരുന്നുണ്ട് .അതൊക്കെ അവർ ചെയർമാനെ അറിയിച്ചിട്ടുമുണ്ട് .ലോക്സഭാ സമ്മേളനം കഴിഞ്ഞു ജോസ് കെ മാണി എത്തി കഴിഞ്ഞാൽ ഉടൻ തന്നെ വിമത കോൺഗ്രസുകാരുമായി  അദ്ദേഹം ചർച്ച നടത്തി സമവായത്തിലെത്തുമെന്നാണ് അറിയുന്നത് .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top