പാലാ നഗരസഭയിൽ കോൺഗ്രസ് അംഗമായ റിയാ ചീരാങ്കുഴി യു ഡി എഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഏകദേശ ധാരണയായതായി റിപ്പോർട്ട്.ഇന്ന് ചേർന്ന യു ഡി എഫ് യോഗത്തിലാണ് റിയയെ മത്സരിപ്പിക്കാൻ തീരുമാനമായത് .വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് ബിനുവോ ,ബിജുവോ ആരെങ്കിലും ഒരാളായിരിക്കാനാണ് സാധ്യത.

ഈ വരുന്ന 19 നാണ് പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സനെ തെരഞ്ഞെടുക്കുന്നത് .എൽ ഡി എഫ് പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗം മായാ രാഹുലാണ് മത്സരിക്കുന്നത് .മായയ്ക്ക് പത്തംഗ കേരളാ കോൺഗ്രസ് എമ്മും ;രണ്ടംഗ സിപിഎം ;വിമത കോൺഗ്രസിന്റെ നാലുപേരും ചേർന്ന് 17 കൗൺസിലർമാരുടെ പിന്തുണയാണുള്ളത് .

യു ഡി എഫിൽ ജോസഫ് ഗ്രൂപ്പ് 3 ;സ്വതന്ത്ര മുന്നണി 3 ;ഡി കെ സി ഒന്ന് ;കോൺഗ്രസ് രണ്ട് എന്നിങ്ങനെ ആകെ ഒൻപത് അംഗങ്ങളുടെ പിന്തുണയാണുള്ളത്.വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് എൽ ഡി എഫ് പിന്തുണ ബിജു മാത്യൂസിനാണെന്നാണ് ഏകദേശ ധാരണ .പാലായിലെ കൊട്ടാരമറ്റം വാർഡിനെയാണ് ബിജു മാത്യൂസ് പ്രതിനിധീകരിക്കുന്നത് .