Kerala

ഓണക്കാല വിപണി സജീവമാകുന്നതിനിടെ മായം കലർന്ന ശർക്കരയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: ഓണക്കാല വിപണി സജീവമാകുന്നതിനിടെ മായം കലർന്ന ശർക്കരയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ലളിതമായ ചില പരിശോധനകളിലൂടെ മായം തിരിച്ചറിയാനാകുമെന്നും അധികൃതർ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശപ്രകാരം, ശർക്കര കൈയിൽ ഉരസുമ്പോൾ എണ്ണമയം അനുഭവപ്പെടുന്നുണ്ടെങ്കിൽ മിനുസവും തിളക്കവും വർധിപ്പിക്കാൻ മായം ചേർത്തിട്ടുണ്ടാകാമെന്നാണ് സംശയിക്കേണ്ടത്.കൂടാതെ, ഉപ്പുരുചിയോ കയ്പുരുചിയോ അനുഭവപ്പെടുന്ന ശർക്കരയിൽ രാസവസ്തുക്കൾ കലർന്നിട്ടുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ബില്ലില്ലാത്തതും ലേബൽ വിവരങ്ങൾ ഇല്ലാത്തതുമായ വെളിച്ചെണ്ണ, ശർക്കര തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു.ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, ഉൽപ്പന്നത്തിന്റെ ചാക്കിലോ പാക്കറ്റിലോ ഉൽപ്പാദകന്റെ പേരും വിലാസവും ലൈസൻസ് നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ഉപഭോക്താക്കൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വകുപ്പ് നിർദേശിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top