Kerala

14 വയസ്സുകാരൻ തൂങ്ങിമരിച്ച സംഭവം: സമീപവാസി പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിൽ

 

തിരുവനന്തപുരം  :​ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീടിന്റെ അടുക്കള വരാന്തയിൽ തൂങ്ങിമരിച്ച സംഭവത്തിൽ സമീപവാസിയായ വയോധികൻ റിമാൻഡിൽ. തിരുവനന്തപുരം കല്ലറ പരപ്പിൽ കടുമാംകുഴി വീട്ടിൽ ധർമ്മരാജനെയാണ് (67) പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 31-ന് വൈകുന്നേരം ആറോടെയായിരുന്നു കുട്ടിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

​കടയിൽ നിന്ന് മിഠായി എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കേസിൽ പാങ്ങോട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുവന്നത്.
​കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോലീസ് അന്വേഷണ ത്തിൽ വ്യക്തമായി.

പീഡനത്തെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്നാണ് പ്രതി ധർമ്മരാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top