ഡൽഹി :സാമൂഹിക സേവന രംഗത്തെ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ച്, മരിയസദനം സ്ഥാപക ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫിനും ശ്രീമതി മിനി സന്തോഷിനും മംഗളം സേവാരത്ന നാഷണൽ എക്സലൻസ് അവാർഡ് 2026 ലഭിച്ചു.

ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി അവാർഡ് സമ്മാനിച്ചു.

കഴിഞ്ഞ നിരവധി വർഷങ്ങളായി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും അനാഥർക്കും വയോജനങ്ങൾക്കും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും അഭയവും പരിചരണവും പുനരധിവാസവും ഉറപ്പാക്കിക്കൊണ്ട് മരിയസദനം നടത്തുന്ന സേവനങ്ങൾക്ക് ലഭിച്ച മഹത്തായ അംഗീകാരമാണിത്.