Kerala

ഈരാറ്റുപേട്ടയിൽ സൗജന്യ ഇലക്ട്രിക്കൽ റിപ്പയർ വർക്ക്‌ഷോപ്പ് ആഗസ്റ്റ് നാല് മുതൽ: വിസ്ഡം യൂത്ത്

 

ഈരാറ്റുപേട്ട: ഓഗസ്റ്റ് 1ലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് കൈത്താങ്ങായി വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ‘സ്നേഹ സ്പർശം’ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യ ഇലക്ട്രിക്കൽ ഉപകരണ റിപ്പയർ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 4, 5, 6 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വർക്ക്‌ഷോപ്പ്. വുഡ്‌ലാൻഡ് ജംഗ്ഷനിൽ കമ്മ്യൂണിറ്റി കിച്ചന് സമീപമാണ് കളക്ഷൻ പോയിന്റ്.

പ്രളയത്തിൽ വെള്ളം കയറി കേടായ മോട്ടോർ, ഫാൻ, മിക്സി, ഗ്യാസ് സ്‌റ്റൗ തുടങ്ങിയ ഗാർഹിക ഇലക്ട്രിക്കൽ ഉപകരണങ്ങൾ സർവീസ് ചാർജ് ഈടാക്കാതെയാണ് റിപ്പയർ ചെയ്തു നൽകുന്നത്.

വീട്ടുപകരണങ്ങൾ നശിച്ചവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9847838281, 9744277919

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top