Kottayam

പാലാ മൂന്നാനിയിൽ ജല നിരപ്പ് റോഡ് ലവലിനും താഴെ ;ഇതുവഴി ഗതാഗതം ആരംഭിച്ചു

പാലാ :പാലായിലെ ഏറ്റവും താഴ്ന്ന പ്രദേശമായ മൂന്നാനിയിൽ വെള്ളം ഇറങ്ങി റോഡ് നിരപ്പിനും താഴെയായി .അതുകൊണ്ടു തന്നെ വാഹന ഗതാഗതവും ആരഭിച്ചിട്ടുണ്ട്.

ഇന്നലെ കിഴക്കൻ ഭാഗങ്ങളിൽ മഴ കുറവായിരുന്നു .എന്നാൽ പെയ്ത്ത് വെള്ളമാണ് ജലനിരപ്പ് ഉയർത്തിയത് .ഉരു\ൽ പൊട്ടിയെന്നു അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇല്ലായിരുന്നു .ഒരിടത്തും ഉരുൾ പൊട്ടിയിരുന്നില്ല .

മുണ്ടുപാലത്തും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.കൊട്ടാരമറ്റതത്തും  ജല നിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നു .ഗതാഗതവും പുനസ്ഥാപിച്ചിട്ടുണ്ട് .കായൽ ജല നിരപ്പ് ഉയർന്നതിനാലാണ് മീനച്ചിലാറ്റിലും വെള്ളതള്ളൽ  ഉണ്ടാവുന്നത് അതുകൊണ്ടു തന്നെ സാവധാനമാണ് വെള്ളം ഇറങ്ങുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top