Kerala

പാലാ പൊൻകുന്നം റോഡിൽ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു:മരിച്ചത് ആലപ്പുഴ സ്വദേശികൾ

പാലാ പൊൻകുന്നം റോഡിൽ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചുമൂന്നു പേരാണ് സ്കൂ‌ട്ടറിൽ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. മരിച്ച രണ്ടുപേരും ആലപ്പുഴ സ്വദേശികളാണെന്നാണ് അറിവ്. രാത്രി 9 മണിയോടെ ആയിരുന്നു അപകടം.

പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.പൈക പച്ചാത്തോട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ആലപ്പുഴ സ്വദേശികളായ ശരത് ലാൽ, നിഥിൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മനീഷിനെ പാലാ മരിയൻ സെന്ററിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ കാവാലം കുന്നുമ്മ സ്വദേശികളാണെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.മൃതദ്ദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top