Kerala

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി.,ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നും നി‍ർദേശം

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി.തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടിക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാർ നിർദേശം നല്‍കി.

ഷെല്‍ട്ട‍ർ ഹോമുകള്‍ തുറക്കണം, പൊതുവിടങ്ങളിലെ തെരുവുനായ്ക്കളെ വൈകാതെ അതിലേക്ക് മാറ്റണം, റോഡുകളിലും സ്ഥാപനങ്ങളിലും പ്രത്യേക ഡ്രൈവ് നടത്തണം, തെരുവുനായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കുന്നവർക്കെതിരെ കർശന നിയമനടപടി,

നി‍ർദേശങ്ങള്‍ ലംഘിക്കുന്നത് അറിയിക്കാൻ പ്രത്യേക ഹെല്‍പ്പ്ലൈൻ തുടങ്ങണം, പഞ്ചായത്തുകള്‍ ഓരോ വാ‍ർഡിലും പ്രത്യേക സ്ഥലം തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാൻ കണ്ടെത്തണം, തെരുവുനായ്ക്കളെ ദത്തെടുക്കാൻ താത്പര്യമുളളവരുടെ അപേക്ഷകള്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണം, പ്രത്യേക ടാഗ് പതിപ്പിച്ച്‌ നായ്ക്കളെ കൈമാറാം,

അപകടകാരികളായ നായ്ക്കളെ ചട്ടങ്ങള്‍ പാലിച്ച്‌ ദയാവധം നടത്താം, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങള്‍ തെരുവുനായ്ക്കള്‍ അകത്തുകയറുന്നില്ലെന്ന് ഉറപ്പാക്കാൻ മതിലോ വേലിയോ ഉറപ്പാക്കണം, തെരുവുനായ നിയന്ത്രണത്തിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും നി‍ർദേശമുണ്ട്. തീരുമാനങ്ങള്‍ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും തദ്ദേശവകുപ്പ് സർക്കുലറില്‍ പറയുന്നു. കഴിഞ്ഞ മെയ് മാസമാണ് തെരുവുനായകളെ ദയാവധം ചെയ്യാമെന്നതുള്‍പ്പെടെ നിർദേശങ്ങള്‍ സുപ്രീംകോടതി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top