വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ ഷിജു (11) ആണ് മരിച്ചത്. ഞാലിയാകുഴി എംജിഎം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

വീടിന് സമീപം ജൽ ജിവൻ മിഷന്റെ വാട്ടർ ടാങ്കിന് വേണ്ടി കുഴി എടുത്തതിൽ ഉണ്ടായ വെള്ളക്കെട്ടിൽ വീണാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് താഴ്ന്ന് പോകുകയാരുന്നു. ഉടൻ മന്ദിരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
