Kerala

പയ്യനിത്തോട്ടത്ത് മണ്ണിടിച്ചിലിൽ കാണാതായ അമ്മയുടെ മൃതദേഹവും കണ്ടെത്തി ;നേരത്തെ മകന്റെ മൃതദേഹം കണ്ടെത്തിയിരുന്നു

പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. മണപ്പാട്ട് ജോണിയുടെ ഭാര്യ റജീനയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ പത്തരയോടെ കണ്ടെടുത്തത്.

മകൻ ജോസഫിന്റെ മൃതശരീരം രാവിലെ കണ്ടെത്തിയിരുന്നു. പയ്യാനിത്തോട്ടം സ്കൂളിലെ ജീവനക്കാരിയായിരുന്നു റജീന.ശനിയാഴ്ച (ഓഗസ്റ്റ് 1) പുലർച്ചെ നാലരയോടെയായിരുന്നു അപകടം. .അപകടം നടന്ന സ്ഥലങ്ങൾ ജില്ലാ കളക്ടറും , എം ജെ സെബാസ്റ്യൻ എം എൽ എ യും സന്ദർശിച്ചു .മരിച്ച ജോസഫിന്റെ മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കായി പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു മോർച്ചറിയിലേക്ക് ,മാറ്റി .

മരിച്ച റജീനയുടെ മൃതദേഹവും ഉടനെ പാലാ ജനറൽ ആശുപത്രിയിൽ കൊണ്ടുവരുമെന്നും .പോസ്റ്റ്മോർട്ടത്തിനുള്ള സന്നാഹങ്ങൾ പുരോഗമിക്കുകയാണെന്ന് പാലാ നഗരസഭായോഗയാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജിത പ്രകാശ് അറിയിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top