Kerala

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ്. സർക്കാർ നയത്തിനെതിരെ നഗരസഭയിലേക്ക് എൽ.ഡി.എഫ്. മാർച്ച് നടത്തും

പാലാ: തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ്. സർക്കാർ നയത്തിനെതിരെ എൽ.ഡി.എഫ്. സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ആഗസ്റ്റ് 3 ന് പാലാ നഗരസഭയിലേക്ക് മാർച്ച് നടത്തുവാൻ എൽ.ഡി.എഫ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

എൽ ഡി എഫ് തദ്ദേശ സ്ഥാപങ്ങൾക്കു ഫണ്ട് അനുവദിച്ചു പരിപോഷിപ്പിച്ചപ്പോൾ നേരെ തിരിച്ചുള്ള നടപടിയാണ് കെട്ടിഘോഷിക്കപ്പെട്ട വി ഡി സതീശൻ സർക്കാർ അനുവർത്തിക്കുന്നതെന്നു നേതാക്കൾ കുറ്റപ്പെടുത്തി .

ജോസ് കുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. ഘടക കക്ഷി നേതാക്കളായ കെ.അജി, ടി.ആർ.സലിം, കെ.എസ്.രമേഷ് ബാബു, സുരേഷ് വാരിയാനി എന്നിവർ പ്രസംഗിച്ചു. മാർച്ച് കുരിശു പള്ളി കവലയിൽ നിന്ന് രാവിലെ 10ന് ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top