
പാലാ: സഹനം ഭീരുത്വത്തിന്റെ അല്ല, ധീരതയുടെ അടയാളമാണെന്നും വലിയ ലക്ഷ്യങ്ങൾ നേടുവാൻ ചില സഹനങ്ങൾ അനിവാര്യം ആണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. പാലാ അൽഫോൻസാ കോളേജിലെ അൽഫോൻസാ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളത്തിന് കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അദ്ധ്യക്ഷ പദം വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. ജീസസ് യൂത്ത്, സി എസ് എം സംഘടനകളുടെ ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെട്ടു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, മിസ് മഞ്ജു ജോസ്, കോളേജ് ബർസാർ റവ. ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ, അസിസ്റ്റൻ്റ് ബർസാർ റവ ഡോ. ജോബിൻ സെബാസ്റ്റ്യൻ, സി. എസ് എം കോ ഓർഡിനേറ്റർമാരായ മിസ് ഷീനാ സെബാസ്റ്റ്യൻ,
സിസ്റ്റർ പ്രിയ ആൻ്റണി, ജീസസ് യൂത്ത് കോ ഓർഡിനേറ്റർമാരായ മിസ് ആഷ്‌ലി തോമസ്, സിസ്റ്റർ അൽഫോൻസാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഗവേഷണ മേഖലകളിൽ പേറ്റൻ്റുകൾ ഉൾപ്പെടെ ഉന്നത നേട്ടം സ്വന്തമാക്കിയ അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
അൽഫോൻസാ വാരത്തോടനുബന്ധിച്ചു നടത്തപ്പെട്ട വിവിധ മത്സരങ്ങളുടെ സമ്മാന വിതരണവും തദവസരത്തിൽ നടത്തപ്പെട്ടു .