കൊല്ലപ്പള്ളി തോട് നവീകരണം ഫലം കണ്ടു.വെള്ളപ്പൊക്ക ഭീഷണി ഒഴിവായിഫണ്ട് അനുവദിച്ച മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം

കൊല്ലപ്പള്ളി തോടിന്റെ വീതി കൂട്ടി വൃത്തിയാക്കിയതോടെ വർഷങ്ങളായി പ്രദേശവാസികളെയും വ്യാപാരികളെയും അലട്ടിയിരുന്ന വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമായതായി വിലയിരുത്തൽ. തോട് നവീകരണത്തിനായി ഫണ്ട് അനുവദിച്ച മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.

ചടങ്ങിൽ കൊല്ലപ്പള്ളി വാർഡ് മെമ്പർ ജ്യോതിലക്ഷ്മിയെയും അനുമോദിച്ചു. തോട് നവീകരണത്തിലൂടെ മഴക്കാലത്ത് പ്രദേശത്ത് പതിവായി ഉണ്ടായിരുന്ന വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും പരിഹാരമായതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ സാം കുമാർ കൊല്ലപ്പള്ളി, ഇഗ്‌നേഷ്യസ് തയ്യിൽ, ബിജു തോപ്പിൽ, രതീഷ് കിഴക്കെപ്പറമ്പിൽ, ജോജോ തെക്കേക്കാരോട്ട്, പ്രശാന്ത് ട്രാവൻകൂർ, ഷാജി എ.ജി. അരീക്കൽ, സുരേഷ് കുമാർ കളപ്പുറയ്ക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.