Kerala

ഹരിത കർമസേന അംഗങ്ങൾക്കിട്ട് നാട്ടുകാരുടെ പണി ;മാലിന്യച്ചാക്കിനുള്ളിൽ പെരുമ്പാമ്പ്

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യച്ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം കൊയിലാണ്ടിയിൽ ആശങ്കയുണർത്തി. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. ഹരിത കർമസേനാംഗങ്ങൾ ശേഖരിച്ച മാലിന്യച്ചാക്ക് തുറന്നപ്പോഴാണ് കമ്പികൊണ്ട് കെട്ടിയ നിലയിലായിരുന്ന പെരുമ്പാമ്പ് പുറത്തേക്ക് ചാടിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല.

ഇരുപതാം വാർഡിൽ ചാക്ക് കെട്ടി അട്ടിവെച്ചതിനിടയിൽ ഒരു ചാക്കിൽ പെരുമ്പാമ്പിനെ ഇട്ടിട്ട് കമ്പികൊണ്ട് കെട്ടി. അത് വീണ്ടും മറ്റൊരു ചാക്കിലാക്കി കവറുകളുടെ കൂടെ വെച്ചിരുന്നു. ഞങ്ങൾ അത് അറിയാതെ എടുത്ത് ബിന്നിൽ കൊണ്ടിട്ടു. ഇന്ന് ചാക്ക് കാലിയാണെന്ന് കരുതി എടുത്തപ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ കെട്ടഴിച്ചു. കമ്പി അഴിച്ചതും പാമ്പ് ഒരൊറ്റ ചാട്ടം.

നാട്ടുകാർ ചെയ്യുന്ന ഓരോ ദ്രോഹങ്ങളാണ് ഇത്. നല്ല കാര്യം ചെയ്യുന്നതിനിടയിലാണ് ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വരുന്നത്. സംഭവത്തിൽ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതായി ഹരിത കർമസേന അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ശേഖരിച്ച മാലിന്യങ്ങളിലായിരുന്നു പെരുമ്പാമ്പിനെ കെട്ടിവെച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി നഗരസഭ അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top