Kottayam

തൂഫാൻ വാരിയർ ആഹ്വാനവുമായി ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പാലാ ബിഷപ്പ്സ് ഹൗസിൽ

പാലാ :കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തൂഫാൻ വാരിയർ ആഹ്വാനവുമായി ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പാലാ ബിഷപ്പ്സ് ഹൗസിൽ. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആഭ്യന്തരമന്ത്രിയെ സ്വീകരിച്ചു.ബിജു പുന്നത്താനം ;ഫിലിപ്പ് ജോസഫ് തുടങ്ങിയവർ ചെന്നിത്തലയുടെ കൂടെ ഉണ്ടായിരുന്നു .

അൽഫോൻസാമ്മയുടെ തിരുന്നാൾ കൊടിയേറ്റ് ദിനത്തിലും മാർ ജോസഫ് കല്ലറങ്ങാട്ട് തൂഫാണ് പിന്തുണ നൽകണമെന്ന് ആഹ്വാനം ചെയ്തിരുന്നു .തൂഫാണ് നമ്മുടെ കോളേജുകളും സ്‌കൂളുകളും മാത്രമല്ല പൊതു സമൂഹം തൂഫാനെ ഏറ്റെടുക്കണമെന്നാണ് മാർ കല്ലറങ്ങാട്ട് കൊടിയേറ്റ് ദിനത്തിൽ പറഞ്ഞത് .

തൂഫാന്റെ ഭാഗമായി കേരളത്തിലാകെ ലഹരി മാഫിയയുടെ വേരറുക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും കേരളത്തിലേക്ക് ലഹരി എത്തുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം തികയുകയാണ്. ഇതിനകം 7600 ലധികം പേരെ അറസ്റ്റ് ചെയ്തു. 6500 ലധികം കേസുകൾ എടുത്തു. മയക്കുമരുന്നിനടിമകളായ ഒട്ടേറെപ്പേരെ ചികിത്സയ്ക്ക് വിധേയരാക്കിയെന്നും അദ്ദേഹം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top