Kerala

പാതിരാത്രിക്കൊരു വിപ്പ് :ചിരിച്ചു മണ്ണ് കപ്പി കോൺഗ്രസ് കൗൺസിലർമാർ

പാലാ :പാതിരാത്രിക്കാണ് കോൺഗ്രസ് കൗണ്സിലര്മാര്ക്കുള്ള വിപ്പ് വന്നത് പാലാ നഗരസഭയിലെ അവിശ്വാസ ചർച്ചകളിൽ നിന്നും വിട്ട് നിൽക്കണം .വിപ്പ് വന്നപ്പോൾ വാങ്ങിക്കാൻ ആരുമില്ല പാവം മണ്ഡലം പ്രസിഡണ്ട് വീടിന്റെ ഗേറ്റിൽ പതിപ്പിച്ചിട്ട് പോയി .പിന്നെ പ്രകൃതിയും എതിരായിരുന്നു ഒരൊറ്റ മഴ പെയ്തപ്പോൾ വിപ്പ് കടലാസ് ഒഴുകി മീനച്ചിലാറ്റിൽ പതിച്ചു .

അവിശ്വാസത്തിനു എൽ ഡി എഫ് നോട്ടീസ് നൽകിയിട്ട് ദിവസങ്ങളായി .എന്നിട്ടും കോട്ടയം ഡി സി സി ക്ക് വിപ്പ് നൽകുവാൻ സമയമില്ലായിരുന്നു .നാട്ടകം ജി ക്കാണെങ്കിൽ പിടിപ്പതു പണിയും .പിന്നെ എവിടെ സമയം ഇന്നലെ വൈകുന്നേരമായപ്പോൾ നാട്ടകം ജി പാലായിലെ കോൺഗ്രസ് നേതാവിനെ വിളിച്ചു പറഞ്ഞു.ഒന്ന് വേഗം വന്നു ഈ വിപ്പ് കടലാസ് വാങ്ങിച്ചു കൊണ്ട് പോകണം .ഉഗ്ര ശാസന കേട്ടതും നേതാവ് കിട്ടിയ ബസ്സിന്‌ കോട്ടയത്തേക്ക് വച്ച് പിടിച്ചു .വിപ്പ് കൈപ്പറ്റി .

ഒരു ചായയൊക്കെ കുടിച്ച് അടുത്ത കെ എസ് ആർ ടി സി ബസ്സിന്‌ പാലായ്ക്കു വച്ച് പിടിച്ചു .പാതിരയോടടുത്ത് വിപ്പുമായി കൗൺസിലർമാരുടെ വീട്ടിൽ ചെന്നപ്പോൾ അവിടെയൊന്നും ആരുമില്ല .ഉടനെ തന്നെ വിപ്പ് ഗെയ്റ്റിൽ പതിപ്പിച്ചിട്ട് നേതാവ് പോന്നു .അടുത്ത മഴയ്ക്ക് വിപ്പ് മീനച്ചിലാറ്റിലുമെത്തി .വിപ്പ് ലഭിക്കാതിരുന്ന കോൺഗ്രസ് കൗൺസിലർമാർ നേരത്തെ നിശ്ചയിച്ചപോലെ സഭയിൽ ഹാജരായി അവിശ്വാസം പാസ്സാക്കി .അങ്ങനെയാണ് വാച്ച് ഫയലിൽ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്‌സൺ അധികാര ഭ്രഷ്ടയായത്.

ഇന്നലെ മുതൽ വിപ്പ് ലംഘിച്ചാൽ അത് ചെയ്തു കളയും ;ഇത് ചെയ്തു കളയും മറ്റേത് ചെയ്തു കളയും ;മരിച്ചത് ചെയ്തുകളയും ; റേഷൻ കാർഡിൽ നിന്നും പേര് വെട്ടിക്കളയും ,പാലായിലൂടെ  നടക്കുന്നതിനു ജി എസ് ടി കൊടുക്കേണ്ടി വരുമെന്നൊക്കെ പാണന്മാരെ കൊണ്ട് പാടിച്ചെങ്കിലും ഡ്രൈവർമാരുടെ ഭാഷയിൽ പറഞ്ഞാൽ ക്ലച്ച് പിടിച്ചില്ല .ഇനിയും പറഞ്ഞുണ്ടാക്കുന്നത്  അടുത്ത കൗൺസിലിൽ ആഞ്ഞടിക്കും എന്നൊക്കെയാണ് .അതെ കാപ്പി പത്തലുമായി വന്ന് മൂന്ന് പേരും ആഞ്ഞടിച്ചാൽ മതിയല്ലോ കൊള്ളാൻ ബാക്കി പതിനേഴു പേരും റെഡി  .ഇനിയാണ് കാര്യങ്ങളിലേക്ക് കടക്കുന്നത്.അതുടനെയുണ്ടാവും  താനും.

ഉടൻ വരുന്നു :ഒന്നും കാണാതെ നമ്പൂരി കുളത്തിൽ ചാടുമോ …?വാഴക്കൻറെ സ്വപ്നവും ;വാഴക്കൻറെ വാക്കും 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top