Crime

മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു

കൊച്ചി: മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു.

ആയവന കാലാമ്പൂർ മാവിൻചുവട് ഭാഗത്ത് മോളേൽ വീട്ടിൽ ബിബിൻ സാബുവിനാണ് (29) കുത്തേറ്റത്. സംഭവത്തിൽ കാലാമ്പൂർ കൊടിയമ്പിള്ളിൽ മനോജ്, മുറിത്തോട്ടത്തിൽ അരുൺ, കൊച്ചുപുരയ്ക്കൽ പ്രതീഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മനോജിനെയും അരുണിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ആയവന മടത്തുംപടി ബാലഭവന് മുന്നിലെ റോഡിലായിരുന്നു സംഭവം. ആയവനയിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം കാറിൽ മദ്യപിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മനോജ് മടക്ക് കത്തിയെടുത്ത് ബിബിനെ ആക്രമിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top