Kerala

പാലാ നഗരസഭ:വിപ്പ് എന്ന ആകാശ കുസുമം തേടി പോകുന്നവർക്ക് വരാനിരിക്കുന്നത് വറുതിയുടെ നാളുകൾ

പാലാ :പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയം ഇന്ന് വോട്ടിന് ഇടുമ്പോൾ തികഞ്ഞ വിജയ പ്രതീക്ഷയാണ് ഇരു കൂട്ടർക്കുമുള്ളത്  .വിപ്പ് നേടിയെടുത്തതിലൂടെ സ്വതന്ത്ര മുന്നണി സേഫ് സോണിലേക്ക് നീങ്ങിയെന്നാണ് വിചാരമെങ്കിലും സേഫ് സോണിലേക്കാണോ അതോ സ്വയം  സൃഷ്ട്ടിച്ച കുഴിയിലേക്കാണോ നിപതിച്ചതെന്ന് കാണുവാൻ ഏതാനും മണിക്കൂറുകൾ മതി.

യു  ഡി എഫിന്റെ ധാരണ അനുസരിച്ച് ആദ്യ രണ്ടു വര്ഷം സ്വതന്ത്ര മുന്നണിയിലെ ദിയ പുളിക്കക്കണ്ടം  ചെയർപേഴ്‌സൺ ആവുകയും ,മൂന്നാം വര്ഷം മായാ രാഹുൽ ആവുകയും നാലാം വര്ഷം ലിസിക്കുട്ടി മാത്യു ആവുകയും അവസന വര്ഷം ജോസഫ് ഗ്രൂപ്പിലെ സിജി ടോണി ചെയർപേഴ്‌സനും ആവണമെന്നാണ് ധാരണ വൈസ് ചെയർമാൻ ആദ്യ 6 മാസം മായാരാഹുലും .അടുത്ത രണ്ടര  വര്ഷം ബിനുവും പിന്നീടുള്ള രണ്ടു വര്ഷം ബിജു മാത്യു വും ആവണമെന്നാണ് ധാരണ.

അതെ സമയം വിപ്പ് അനുസരിച്ച് വോട്ട് ചെയ്‌താൽ ദിയയുടെ രണ്ടു വര്ഷം കഴിയുമ്പോൾ രാജി വയ്ക്കുമോ എന്ന പ്രസക്തമായ ചോദ്യം ഉയരുകയാണ് .വിപ്പ് എന്ന ആകാശ കുസുമം തേടി പോവുമ്പോൾ ഇങ്ങനെയുള്ള ഗുലുമാലുകളും കോൺഗ്രസ് അംഗങ്ങളെ തുറിച്ചു നോക്കുന്നുണ്ട് .6 അംഗങ്ങളുള്ള കോൺഗ്രസ് എന്ന ദേശീയ കക്ഷിക്ക് മുന്നണിയെ നയിക്കുന്ന കക്ഷി എന്ന മുൻഗണന ഒരിക്കൽ പോലും സ്വതന്ത്ര മുന്നണി നൽകിയിട്ടില്ല.എന്ന് മാത്രമല്ല ഓടിച്ചിട്ട് മർദ്ദിക്കാനും ആരംഭിച്ചു .ഓടി രക്ഷപെട്ടതിനാൽ അന്ന് കോൺഗ്രസ് കൗൺസിലറായ ബിജു മാത്യു വിനു  കൂടുതൽ മർദ്ദനം ഏറ്റില്ല .അന്ന് വാർത്ത മൂടി വയ്ക്കുവാൻ ശ്രമിച്ചെങ്കിലും വാർത്ത രാത്രിയോടെ ദൃശ്യങ്ങൾ സഹിതം പുറത്തു കൊണ്ടുവന്നത് കോട്ടയം മീഡിയ ആയിരുന്നു .

തുടർന്നാണ് പാലായുടെ ഗതി വിഗതികൾ നിർണ്ണയിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്ക് പാലാ രാഷ്ട്രീയം വേദിയായി തീർന്നത് .ഒരു പാർലമെന്ററി പാർട്ടി യോഗത്തിൽ സ്വതന്ത്ര മുന്നണിയിലെ മായാ രാഹുലിനെ എടി പോടീ എന്ന് സംബോധന ചെയ്യുന്ന രീതിയിൽ സ്വതന്ത്രന്മാർ കയറി വിളയാടി .അന്ന് യു  ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും മായാ രാഹുൽ ഇറങ്ങി പോരുകയായിരുന്നു .കൗരവ സദസ്സിൽ വസ്ത്രം ഉരിഞ്ഞെറിയപ്പെട്ട ദ്രൗപതിയുടെ പ്രതീകമായി അന്ന് മായ മാറി .

കാട് വെട്ട് മിഷ്യന്റെ പണി എന്റെ വാർഡിൽ ചെയ്യാമോ എന്ന് ചോദിച്ചാൽ അച്ഛനോട് ചോദിക്കട്ടെ എന്ന മറുപടിയാണ് ചെയർപേഴ്‌സന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നു പല പ്രതിപക്ഷക്കാരും ,ഭരണ പക്ഷ അംഗങ്ങളും പറയുന്നിടത്തോളമെത്തി നഗരസഭയിലെ കെടുകാര്യസ്ഥതകൾ .കൂടാതെ ഫയലിനകത്ത് വാച്ച് സൂക്ഷിക്കുന്ന ചെയർപേഴ്‌സൺ ഇനിയും പല ഫയലിനകത്തും വാച്ച് സൂക്ഷിക്കുവാനും ഉള്ള സാധ്യത തള്ളിക്കളയനാവില്ല .ഇന്ന് അവിശ്വാസം ചർച്ച ചെയ്തു പരാജയപ്പെട്ടാൽ ഇനി ഒരു അവിശ്വാസത്തിനു വരുന്ന ആറ് മാസം കൂടി കാത്തിരിക്കേണ്ടതുണ്ടെന്ന യാഥാർഥ്യമാണ് കോൺഗ്രസ് അംഗങ്ങളെ തുറിച്ചു നോക്കുന്നത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top