
പാലാ : പാലാ നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. യു.ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര മുന്നണിയിലെ ദിയാ പുളിക്കക്കണ്ടമാണ് നിലവിലുള്ള ചെയർപേഴ്സൺ. ചെയർപേഴ്സണിൽ വിശ്വാസമില്ലെന്ന് നേരത്തെ തന്നെ 5 യു.ഡി എഫ് കൗൺസിലർമാർ പ്രസ്താവനയിറക്കിയിരുന്നു.

തുടക്കം മുതൽ അഭിപ്രായ വ്യത്യാസം കൊണ്ട് ഭരണ സ്തംഭനമായിരുന്നു നടന്നു വന്നത് സ്വതന്ത്ര മുന്നണിയുടെ ഏകാധിപതൃ പ്രവണതയക്കെതിരെ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് അംഗങ്ങളും , സ്വതന്ത്രയായ വൈസ് ചെയർമാൻ മായാ രാഹുലും പ്രതികരിച്ചിരുന്നു ഈ അസ്വാരസ്യങ്ങൾ മൂർദ്ധന്യത്തിലായപ്പോഴാണ് പ്രതിപക്ഷമായ എൽഡിഎഫ് അവിശ്വാസം നൽകിയത്.
പ്രതിപക്ഷത്ത് കേരളാ കോൺഗ്രസ മാണി വിഭാഗത്തിന് 10 , സി.പി.എം 2 എന്നിങ്ങനെ 12 അംഗങ്ങളും , ഭരണ പക്ഷത്ത് കോൺഗ്രസ് 6 . ജോസഫ് ഗ്രൂപ്പ് 3 . സ്വതന്ത്ര മുന്നണി 3 . കെ . ടി പി ഒന്ന്; സ്വതന്ത്ര ഒന്ന് എന്നിങ്ങനെ ആകെ 14 പേരാണ് ഭരണ പക്ഷത്തുള്ളത്.
കോൺഗ്രസിലെ ഒരു വിഭാഗം അവിശ്വാസത്തെ പിൻതുണച്ചപ്പോൾ സ്വഭാവികമായും ദിയാ ബിനുവിന് ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു.കോൺഗ്രസ് സംസ്ഥാന ന്വേതൃത്വം വിപ്പ് നൽകിയിരുന്നെങ്കിലും പല കൗൺസിലർമാരും അത് നേരിട്ട് കൈപ്പറ്റിയിരുന്നില്ല .പലരും സ്ഥലത്തില്ലായിരുന്നു .