പാലാ :ജോർജുകുട്ടി ആനിത്തോട്ടത്തെ ട്രാൻസ്‌പോർട്ട് വികസന സമിതിയംഗമായ പാർട്ടി ചെയർമാൻ പി ജെ ജോസഫ് നോമിനേറ്റ് ചെയ്തു .പല സെന്റ് തോമസ് കോളേജിൽ കെ എസ് സി യൂണിറ്റ് പ്രസിഡന്റായി ആരംഭിച്ച ജോർജ്ജുകുട്ടിയുടെ പൊതു ജീവിതത്തിൽ കേരളാ കോൺഗ്രസിന്റെ പാലാ മണ്ഡലം പ്രസിഡന്ററ്റി ദീർഘനാൾ സേവനം അനുഷ്ഠിച്ചിരുന്നു .

എന്നും പി ജെ ജോസേഫിനോടൊപ്പം നില കൊണ്ടിട്ടുള്ള ജോർജുകുട്ടി ആനിത്തോട്ടം കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട് .ഇപ്പോൾ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് .

ലയൺസ് ക്ലബ്ബ് പ്രവർത്തനത്തിലൂടെ പാർശ്വ വൽക്കരിക്കപ്പെട്ടവർക്കായി സേവനത്തിന്റെയും കരുതലിന്റെയും ഒരു അധ്യായം രചിച്ച ജോർജുകുട്ടി ആനിത്തോട്ടം പൊതുരംഗത്തും സമാദരണീയനാണ് .അദ്ദേഹം ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ആയിരുന്നപ്പോളാണ് നിർദ്ദനർക്കായി 10 ഭവനങ്ങൾ നിർമ്മിച്ച് നൽകിയത് .