Kottayam

അനധികൃത കയ്യേറ്റം ഒഴിപ്പിക്കണം :പാലാ നഗരസഭയ്ക്ക് മുമ്പിൽ അജി മാർക്കോസിന്റെ നിരാഹാര സമരം ജോയി കളരിക്കൽ ഉദ്‌ഘാടനം ചെയ്തു

പാലാ :പാലാ വലിയ പാലത്തിനു സമീപമുള്ള അനധികൃത കൈയ്യേറ്റക്കാരനെ ഉടനടി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകനായ അജി മാർക്കോസ് നടത്തുന്ന നിരാഹാര സമരം പാലാ പൗരാവകാശ സമിതി [പ്രസിഡണ്ട് ജോയി കളരിക്കൽ ഉദ്‌ഘാടനം ചെയ്തു .

പാലാ വലിയ പാലത്തിനു സമീപം റിവർവ്യൂ റോഡിലാണ് അനധികൃത മൊബൈൽ ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്.ഇതിനു ലൈസൻസോ മറ്റ് ആധികാരിക രേഖകളോ ഇല്ലെന്നു അജി മാർക്കോസ് പറയുന്നു .അനധികൃത നിർമ്മാണം പൊലിപ്പിക്കാതെ മുൻസിപ്പൽ അധികാരികൾ കയ്യേറ്റക്കാർക്ക് ഒത്താശ നൽകുകയാണെന്നും അജി മാർക്കോസ് ആരോപിക്കുന്നു .

അജി മാർക്കോസിന്റേത് ഒറ്റപ്പെട്ട സമരമല്ലെന്നും മുൻസിപ്പൽ അധികാരികളുടെ കെടുകാര്യസ്ഥതക്കെതിരെയുള്ള സമരമാണെന്നും ;സമരം പാലാ പൗരാവകാശ സമിതി ഏറ്റെടുക്കേണ്ടി വരുമെന്നും ജോയി കളരിക്കൽ മുന്നറിയിപ്പ് നൽകി .ഇതേ പ്രശ്നം ഉന്നയിച്ചു കൊണ്ട് മാസങ്ങൾക്കു മുമ്പേ മുനിസിപ്പാലിറ്റിയുടെ മുമ്പിൽ അജി മാർക്കോസ് ശവപ്പെട്ടിയിൽ കിടന്നു സമരം നടത്തിയിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top