Kerala

റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു

 

മുണ്ടക്കയം: കൊക്കയാർ വെംബ്ലിയിൽ റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു. കട്ടപ്പന, പാറക്കടവ്, പേഴത്തിനാൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ ( 81 ) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. മകൾക്കൊപ്പം വെംബ്ലിയിലെ വീട്ടിൽ താമസിച്ചു വന്ന തങ്കമ്മ റംബുട്ടാൻ പഴം കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പരിസരവാസികളും ബന്ധുക്കളുo ചേർന്ന് മുപ്പത്തിയഞ്ചാം മൈൽ എം.എം. ടി. ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കൾ: മനോഹരൻ , കുമാരി , ലത, മഞ്ജു.മരുമക്കൾ: കുഞ്ഞുമോൻ പള്ളി വാതുക്കൽ വെംബ്ലി,കുഞ്ഞുഞ്ഞ്,രമ, വിജയൻസംസ്കാരo തിങ്കളാഴ്ച രാവിലെ 11 ന് വെംബ്ലിയിലെ വീട്ടുവളപ്പിൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top