Kerala

കേരളത്തിന്റെ അടിസ്ഥാന വികസനമായ കണ്ണൂർ വിമാനത്താവളം ;വിഴിഞ്ഞം തുറമുഖം ;കൊച്ചി മെട്രോ എന്നീ പദ്ധതികൾക്ക് ചുക്കാൻ പിടിച്ച ഉമ്മൻചാണ്ടിയാണ് എക്കാലത്തെയും കേരളത്തിന്റെ വികസന മാതൃക :ടോമി കല്ലാനി

പാലാ :കേരളത്തിന്റെ അടിസ്ഥാന വികസനമായ കണ്ണൂർ വിമാനത്താവളം ;വിഴിഞ്ഞം തുറമുഖം ;കൊച്ചി മെട്രോ എന്നീ  ജനകീയ വികസന പദ്ധതികൾക്ക് ചുക്കാൻ പിടിച്ച ഉമ്മൻചാണ്ടിയാണ് എക്കാലത്തെയും കേരളത്തിന്റെ വികസന മാതൃകയെന്ന്  ടോമി കല്ലാനി അഭിപ്രായപ്പെട്ടു .പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഉമ്മൻ‌ചാണ്ടി അനുസ്മരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ പി സി സി സെക്രട്ടറി ടോമി കല്ലാനി .

പാവങ്ങളുടെ ഹൃദയത്തിൽ ഇന്നും ഉമ്മൻ‌ചാണ്ടി ജീവിക്കുന്നു .ചെവി കേൾക്കാത്ത കുട്ടികൾക്ക് സൗജന്യമായ ശ്രവണ സഹായിയും ,ചികിത്സയും ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ് .വിഴിഞ്ഞത്തിന്റെ വില നാട് മനസിലാക്കി വരുന്നതേയുള്ളൂവെന്നും കല്ലാനി ചൂണ്ടിക്കാട്ടി .

തോമസുകുട്ടി നെച്ചിക്കാടൻ ;എൻ സുരേഷ് നടുവിലേടത്ത് ,സതീഷ് ചൊള്ളാനി ; ആർ മനോജ് ;ലിസ്സിക്കുട്ടി മാത്യു ;ടോണി തൈപ്പറമ്പിൽ ;ബിജു മാത്യൂസ് ;രജിത പ്രകാശ് ;റിയ ചീരാൻകുഴി ; ആനി ബിജോയ് ;ഷോജി ഗോപി ;സന്തോഷ് മണർകാട് ;ബിബിൻ രാജ് ;വി സി പ്രിൻസ് ;അനിൽ മാധവപ്പള്ളി ;സാബു  അബ്രഹാം ;ജോയി മഠത്തിൽ;അർജുൻ സാബു  തുടങ്ങിയവർ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top