India

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ചരിത്രനിമിഷമാകാൻ ഒരുങ്ങുകയാണ് ഇന്ന്. വിക്രം 1 റോക്കറ്റ് ആദ്യമായി ഉപഗ്രഹങ്ങളുമായി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കുതിക്കും

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ചരിത്രനിമിഷമാകാൻ ഒരുങ്ങുകയാണ് ഇന്ന്. വിക്രം 1 റോക്കറ്റ് ആദ്യമായി ഉപഗ്രഹങ്ങളുമായി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കുതിക്കും. ദൗത്യം വിജയിച്ചാൽ ഐ.എസ്.ആർ.ഒയ്ക്ക് പുറമെ സ്വകാര്യ കമ്പനിയും ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം വിജയകരമായി നടത്തുന്ന പുതിയ അധ്യായത്തിന് തുടക്കമാകും.

ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം 1 റോക്കറ്റ് ഇന്ന് രാവിലെ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കും.‘ആഗമൻ‘ എന്നാണ് ഈ ആദ്യ ഓർബിറ്റൽ ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്. ഗ്രാഹ സ്പേസ്, കോസ്മോ സർവ്, ഡിക്യൂബ്ഡ് എന്നിവയുടെ ചെറിയ ഉപഗ്രഹങ്ങൾക്കൊപ്പം സ്‌കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് ഉപഗ്രഹവും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിക്രം 1 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിയാൽ, ഐ.എസ്.ആർ.ഒയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് ഓർബിറ്റൽ ഉപഗ്രഹ വിക്ഷേപണം നടത്തുന്ന ആദ്യ സ്വകാര്യ സ്ഥാപനമെന്ന നേട്ടം സ്‌കൈറൂട്ടിന് സ്വന്തമാകും.കൂടാതെ, ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്ന സേവനദാതാവായി കമ്പനിക്ക് ആഗോള വിപണിയിൽ പുതിയ അവസരങ്ങൾ തുറക്കാനും ഇത് സഹായിക്കും.

സ്വകാര്യ കമ്പനിയുടെ ആദ്യ ഓർബിറ്റൽ വിക്ഷേപണമായതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.അതേസമയം, വ്യോമ-നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. റോക്കറ്റിന്റെ ബൂസ്റ്ററുകൾ പതിക്കാൻ സാധ്യതയുള്ള കടൽമേഖലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.സ്‌കൈറൂട്ട് എയ്റോസ്പേസ് സ്ഥാപിച്ചത് മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭരത് ദാകയും ചേർന്നാണ് സ്‌കൈറൂട്ട് എയ്റോസ്പേസ് സ്ഥാപിച്ചത്.ഇന്നത്തെ ദൗത്യം വിജയകരമായാൽ, ഇന്ത്യൻ സ്വകാര്യ ബഹിരാകാശ വ്യവസായത്തിന്റെ വളർച്ചയിൽ അത് നിർണായക ചുവടുവയ്പ്പായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top