തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വരുംദിവസങ്ങളിൽ സജീവമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യത.ഇന്ന് മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ബംഗാൾ ഉൾകടലിൽ ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദവും ഗുജറാത്ത് തീരത്ത് രൂപം കൊള്ളാൻ പോകുന്ന ന്യൂനമർദവുമാണ് മഴ സാദ്ധ്യത കൂട്ടുന്നത്.ഇതോടൊപ്പം ഗുജറാത്ത് മുതൽ കേരളം വരെ നീളുന്ന ന്യൂനമർദ പാത്തിയും കാലവർഷത്തെ സജീവമാക്കുമെന്നാണ് നിഗമനം.