Crime

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; തൃശൂരില്‍ വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്

തൃശൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്. തൃശൂര്‍ ഗുരുവായൂരിലാണ് സംഭവം. ആരോവീട്ടില്‍ കുട്ടപ്പന്‍ (70), ഭാര്യ അംബിക (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കിടപ്പുരോഗികളാണ്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

അപകടം നടക്കുന്ന സമയം കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു. പൊട്ടിത്തെറിച്ച ഫ്രിഡ്ജില്‍ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയും മുറി മുഴുവന്‍ കനത്ത പുക നിറയുകയുമായിരുന്നു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടാവുകയും ജനല്‍ ചില്ലുകൾ തകര്‍ന്നിട്ടുമുണ്ട്. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഫയർഫോഴ്സ് എത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്.

പുക ശ്വസിച്ച് ശ്വാസതടസം നേരിട്ട ദമ്പതികളെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തുടര്‍ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്രിഡ്ജിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top