Kerala

മുട്ടക്കറി വാങ്ങിച്ചാൽ ഒച്ച് ഫ്രീ.,തല്ക്കാലം ഹോട്ടലിന്റെ താക്കോൽ നഗരസഭ കൊണ്ട് പോയി., സംഭവം ഇങ്ങനെ

മുട്ടക്കറി വാങ്ങിച്ചാൽ ഒച്ച് ഫ്രീ.,തല്ക്കാലം ഹോട്ടലിന്റെ താക്കോൽ നഗരസഭ കൊണ്ട് പോയി., സംഭവം ഇങ്ങനെ

കൊച്ചി: വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹോട്ടലിൽ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു. ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയ ആൾക്കാണ് മുട്ടക്കറിയിൽ നിന്ന് ഒച്ചിനെ കിട്ടിയത്. ഈ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഹോട്ടലുടമ രം​ഗത്തെത്തി. വൃത്തിയോടെയാണ് ഭക്ഷണം നൽകുന്നത് എന്ന് ഹോട്ടലുടമ പറഞ്ഞു.
സ്ഥാപനത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ തൊഴിലാളിയാവാം വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും ഉടമ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top