Kerala

മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽവെച്ച് കുട്ടികളെ മുൻ മന്ത്രി കെ ടി ജലീൽ അപമാനിച്ചതായി പരാതി

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽവെച്ച് കുട്ടികളെ മുൻ  മന്ത്രി കെ ടി ജലീൽ അപമാനിച്ചതായി പരാതി. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ച മുൻ മന്ത്രി, അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞ് കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 സിപിഐഎം വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ ടി ജലീൽ. ഈ പരിപാടിയുടെ ഭാഗമായി നടന്ന അനുമോദന ചടങ്ങിലാണ് വിവാദ സംഭവം അരങ്ങേറിയത്.

അതേസമയം, വിദ്യാർഥികളെ പരസ്യമായി അപമാനിച്ച കെ ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തി. കുട്ടികളെ കായികമായി ഉപദ്രവിച്ചത് വ്യക്തമായ ബാലവകാശ ലംഘനമാണെന്ന് എംഎസ്എഫ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കാൻ തയ്യാറാകണമെന്ന് എംഎസ്എഫ് പാലക്കാട്‌ ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ്‌ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ഈ പെരുമാറ്റം ഒട്ടും അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top