
കേരള എക്സൈസ് ഡ്രൈവേഴ്സ് അസോസിയേഷൻ (KEDA)യുടെ കോട്ടയം ജില്ലാ സമ്മേളനം കോട്ടയം കളക്ടറേറ്റ് ഡ്രൈവേഴ്സ് ഹാളിൽവച്ചു നടന്നു. സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്റായി ശ്രീ സന്തോഷ് ടി.ഡി, സെക്രട്ടറിയായി ശ്രീ മനേഷ് കുമാർ, ട്രഷററായി ശ്രീ വിനോദ് സി.എം, സംസ്ഥാന കമ്മിറ്റിയങ്ങം സജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തിൽ സംസാരിച്ച ജില്ലാ സെക്രട്ടറി ശ്രീ മനേഷ് കുമാർ, എക്സൈസ് ഡ്രൈവർമാർക്കായി പ്രവർത്തിക്കുന്ന ഏക സംഘടന KEDA ആണെന്നും, മറ്റ് സംഘടനകൾ എക്സൈസ് വകുപ്പിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്നവയായതിനാൽ ഡ്രൈവർമാരുടെ പ്രത്യേക പ്രശ്നങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന തിരിച്ചറിവിൽ നിന്നാണ് KEDA രൂപം കൊണ്ടതെന്നും പറഞ്ഞു. ഡ്രൈവർമാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ്മയാണ് KEDA എന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളനത്തിൽ പങ്കെടുത്ത സംഘടനാംഗങ്ങൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനും സെക്രട്ടറിയ്ക്കും ട്രഷറർക്കും ആശംസകൾ നേർന്നു. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും