Kottayam

മൂന്ന് പതിറ്റാണ്ടിന്റെ ഓർമ്മ തേരിലേറി വലിയ കുമാരമംഗലം സെന്റ് പോൾസ് ഹൈസ് സ്കൂളിന്റെ തിരുമുറ്റത്ത് അവർ വീണ്ടും ഒത്തുചേർന്നു.

 

മൂന്നിലവ്: മുന്ന് പതിറ്റാണ്ടിന്റെ ഓർമ്മകളുമായി ഗൃഹാതുരത്വങ്ങളുടെ പൂമര തണലിൽ അവർ വീണ്ടും ഒത്തുചേർന്നു. മൂന്നിലവ് വലിയ കുമാരമംഗലം സെന്റ് പോൾസ് ഹൈസ് സ്ക്കൂൾ 1994 – 95 വർഷത്തെ എസ്സ്.എസ്സ്.എൽ.സി ബാച്ചിലെ 22 വിദ്യാർത്ഥികളാണ് വീണ്ടും തങ്ങളുടെ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നത്.

ജനപ്രതിനിധികൾ, വൈദികൻ , പാസ്റ്റർ, ബിസ്നസുകാർ , കർഷകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഈ ബാച്ചിലുണ്ട്.

തങ്ങളുടെ ബാല്യ കൗമാരങ്ങളെ ഗുണപരമായി രൂപപ്പെടുത്തുകയും തങ്ങളുടെ സ്വഭാവ രൂപീകരണത്തിന് നിദാനമാവുകയും ചെയ്ത അദ്ധ്യാപകരേയും സ്ക്കൂൾ അധികൃതരെയും സ്നേഹപൂർവ്വം സ്മരിച്ചും പരസ്പരം വിശേഷങ്ങൾ പങ്കുവവ്വും അവർ സംഗമത്തെ അവിസ്മരണീയമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top